---
title: "#fire  | മട്ടന്നൂരിൽ പോക്സോ കേസ് പ്രതിയുടെ കട തീവെച്ചു  നശിപ്പിച്ചു"
english_title: "#POCSO #case #accused's shop set on #fire in #Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163910/pocso-case-accuseds-shop-set-on-fire-in-mattannur"
published_at: "2023-11-21T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c4151e6bd8_Untitled-4_copy.jpg"
keywords: []
---

# #fire  | മട്ടന്നൂരിൽ പോക്സോ കേസ് പ്രതിയുടെ കട തീവെച്ചു  നശിപ്പിച്ചു

> **Lead Summary:** **മട്ടന്നൂർ:** മട്ടന്നൂരിൽ പോക്സോ കേസ് പ്രതിയുടെ കട തീവെച്ചു നശിപ്പിച്ചു 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കട തീവെച്ച് നശിപ്പിച്ചു. മട്ടന്നൂർ ഉളിക്കലിൽ മണിപ്പാറ ടൗണിലെ വ്യാപാരി നുച്ചിയാട് കപ്പണ സ്വദേശി ആലങ്കണ്ടി ഹസൻ്റെ കടയാണ് അഗ്നിക്കിരയാക്കിയത്.

## Article Content

**മട്ടന്നൂർ:** മട്ടന്നൂരിൽ പോക്സോ കേസ് പ്രതിയുടെ കട തീവെച്ചു നശിപ്പിച്ചു 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കട തീവെച്ച് നശിപ്പിച്ചു. മട്ടന്നൂർ ഉളിക്കലിൽ മണിപ്പാറ ടൗണിലെ വ്യാപാരി നുച്ചിയാട് കപ്പണ സ്വദേശി ആലങ്കണ്ടി ഹസൻ്റെ കടയാണ് അഗ്നിക്കിരയാക്കിയത്.

പുലർച്ചെ രണ്ട് മണി യോടെയാണ് ഒരു സംഘം കടക്ക് തീയിട്ടത്. വിവരമറിഞ്ഞ് ഉളിക്കൽ സി.ഐ കെ. സുധീറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

കഴിഞ്ഞയാഴ്‌ചയാണ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടി പീഡനത്തിനിരയായത്. പോലീസ് കേസെടുത്തതോടെ ഹസൻ ഒളി വിലാണ്. പെൺകുട്ടിയുടെ ബന്ധുക്കളാണ് തീവെപ്പിന് പിറകിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163910/pocso-case-accuseds-shop-set-on-fire-in-mattannur)