---
title: "മു​ഖ്യ​മ​ന്ത്രിക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേസ്; വടകര സ്വദേശിയെ കോടതി വെറുതെവിട്ടു"
english_title: "Facebook posted case against Chief Minister;The court acquitted the native of Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163266/facebook-posted-case-against-chief-ministerthe-court-acquitted-the-native-of-vadakara"
published_at: "2023-11-18T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65588af5a4e82_655882639ed47_court.jpg"
keywords: []
---

# മു​ഖ്യ​മ​ന്ത്രിക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേസ്; വടകര സ്വദേശിയെ കോടതി വെറുതെവിട്ടു

> **Lead Summary:** **വ​ട​ക​ര : **മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേ​സി​ല്‍ യു​വാ​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. ഓ​ര്‍ക്കാ​ട്ടേ​രി സ്വ​ദേ​ശി അ​ര്‍ജു​ന്‍ സി​യൂ​സി​നെ​യാ​ണ് വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ.​എം. ഷീ​ജ വെ​റു​തെ​വി​ട്ട​ത്.

## Article Content

**വ​ട​ക​ര : **മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേ​സി​ല്‍ യു​വാ​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. ഓ​ര്‍ക്കാ​ട്ടേ​രി സ്വ​ദേ​ശി അ​ര്‍ജു​ന്‍ സി​യൂ​സി​നെ​യാ​ണ് വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ.​എം. ഷീ​ജ വെ​റു​തെ​വി​ട്ട​ത്.

2017ല്‍ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കൊ​ല​യാ​ളി എ​ന്ന് വി​ളി​ച്ച് പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ന്‍ വി.​പി. ഷാ​ജു ഡി.​ജി.​പിക്ക് അയച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ര്‍ജു​നെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട് കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി അ​ഡ്വ. ഇ. ​ഹ​രീ​ഷ് ഹാ​ജ​രാ​യി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163266/facebook-posted-case-against-chief-ministerthe-court-acquitted-the-native-of-vadakara)