---
title: "# fire | തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപ്പിടിച്ചു"
english_title: "A# bus# carrying #Ayyappa #devotees #caught fire at #Thotilpalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163202/a-bus-carrying-ayyappa-devotees-caught-fire-at-thotilpalam"
published_at: "2023-11-18T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655859fa5a696_download_(3).jpg"
keywords: []
---

# # fire | തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപ്പിടിച്ചു

> **Lead Summary:** **കോഴിക്കോട് : **തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു . ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് .

## Article Content

**കോഴിക്കോട് : **തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു . ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് .

ഇന്ന് രാവിലെ 6 :45 ഓടുകൂടിയാണ് അപകടമുണ്ടായത് . ബസിന്റെ പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുകയായിരുന്നു . ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം .

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ നാട്ടുകാർ ഇടപെടുകയും വാഹനം നിർത്തിപ്പിക്കുകയും ചെയ്തു . നാട്ടുകാരും നാദാപുരത്ത് നിന്ന് വന്ന ഫയർഫോഴ്‌സ്‌ സംഘവും ചേർന്ന് തീ അണക്കുകയായിരുന്നു . ഇന്ധന ടാങ്കിനോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് പുക ഉയർന്നത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163202/a-bus-carrying-ayyappa-devotees-caught-fire-at-thotilpalam)