---
title: "#Chokli  |   ചൊക്ലി ഉപജില്ലാ  കലോത്സവത്തിൽ കൈയ്യടി നേടി ഭക്ഷണകമ്മിറ്റിയും ;  ഭക്ഷണശാലയിലെത്തിയത് നാലു  ദിവസങ്ങളിലായി 15, 000ത്തിലധികം പേർ "
english_title: "#Chokli Upazila #Kalotsavam won #applause and food committee;More than 15,000 people visited the restaurant in four days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163076/chokli-upazila-kalotsavam-won-applause-and-food-committeemore-than-15000-people-visited-the-restaurant-in-four-days"
published_at: "2023-11-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577dbac0cd4_Untitled-5_copy.jpg"
keywords: []
---

# #Chokli  |   ചൊക്ലി ഉപജില്ലാ  കലോത്സവത്തിൽ കൈയ്യടി നേടി ഭക്ഷണകമ്മിറ്റിയും ;  ഭക്ഷണശാലയിലെത്തിയത് നാലു  ദിവസങ്ങളിലായി 15, 000ത്തിലധികം പേർ 

> **Lead Summary:** **ചൊക്ലി: **ചൊക്ലി ഉപജില്ലാ കലോത്സത്തിൽ കൈയ്യടി നേടി ഭക്ഷണകമ്മിറ്റിയും ; ഭക്ഷണശാലയിലെത്തിയത് നാലു ദിവസങ്ങളിലായി 15, 000ത്തിലധികം പേർ നാലുദിവസങ്ങളിലായാണ് ചൊക്ലി ഉപജില്ലാ കലോത്സവം നടന്നത്.

## Article Content

**ചൊക്ലി: **ചൊക്ലി ഉപജില്ലാ കലോത്സത്തിൽ കൈയ്യടി നേടി ഭക്ഷണകമ്മിറ്റിയും ; ഭക്ഷണശാലയിലെത്തിയത് നാലു ദിവസങ്ങളിലായി 15, 000ത്തിലധികം പേർ നാലുദിവസങ്ങളിലായാണ് ചൊക്ലി ഉപജില്ലാ കലോത്സവം നടന്നത്.

ദിവസവും ആയിരങ്ങൾ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തി. ഭക്ഷണശാലയും തകൃതിയായി പ്രവർത്തിച്ചു. കലോത്സവത്തിൽ മാറ്റുരച്ചവരും, ടീച്ചർമാരും, നാട്ടുകാരുമുൾപ്പടെ പതിനയ്യായിരത്തിലധികം പേർ ഭക്ഷണം കഴിക്കാനെത്തി.

ആദ്യദിനം വെജിറ്റബിൾ ബിരിയാണിയിൽ തുടക്കം. പിന്നീടുള്ള മൂന്ന് നാൾ പായസമുൾപ്പടെ ഉഗ്രൻ സദ്യ. സദ്യയുടെ മെനുവും ഓരോ പന്തിയിലും രേഖപ്പെടുത്തിയിരുന്നു. കൃത്യമായി ഓരോ വിഭവവും എത്തിക്കാൻ വളണ്ടിയർമാർ കഠിനധ്വാനം ചെയ്തു. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുമായി അധ്യാപകരും കളം നിറഞ്ഞു.

63 ഓളം വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട പലരും അവർക്കുള്ള സഹായങ്ങളും ഇടയ്ക്കിടെ പ്രഖ്യാപിച്ചിരുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററും മുന്നിൽ തന്നെ നിന്നു. കലോത്സവ സമാപന ദിനത്തിൽ വളണ്ടിയർമാരായി പ്രവർത്തിച്ച ടീമുകൾക്ക് ഉപഹാരവും നൽകി. ആഹ്ലാദസൂചകമായി കേക്കും മുറിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163076/chokli-upazila-kalotsavam-won-applause-and-food-committeemore-than-15000-people-visited-the-restaurant-in-four-days)