---
title: "പാനൂർ ഉപജില്ലാ കലോത്സവത്തിൽ രാജീവ് ഗാന്ധിക്ക്  ഇരട്ടക്കിരീടം ;  യു പി യിലും എൽ പിയിലും ഓവറോൾ നേടി അബ്ദുറഹിമാൻ സ്മാരകം"
english_title: "Rajiv Gandhi won double crown in Panoor Upazila Kalatsavam;Abdurrahiman Memorial won overall in UP and LP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163058/rajiv-gandhi-won-double-crown-in-panoor-upazila-kalatsavamabdurrahiman-memorial-won-overall-in-up-and-lp"
published_at: "2023-11-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577031e938b_Untitled-1_copy.jpg"
keywords: []
---

# പാനൂർ ഉപജില്ലാ കലോത്സവത്തിൽ രാജീവ് ഗാന്ധിക്ക്  ഇരട്ടക്കിരീടം ;  യു പി യിലും എൽ പിയിലും ഓവറോൾ നേടി അബ്ദുറഹിമാൻ സ്മാരകം

> **Lead Summary:** ** പാനൂർ: **പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി വിജയ കിരീടം നേടി ഓവറോൾ ചാമ്പ്യന്മാരായി. ജനറൽ എച്ച്എസ്എസ് വിഭാഗത്തിൽ 293 പോയിൻറും,എച്ച് എസ് വിഭാഗത്തിൽ 264 പോയിന്റും നേടിയാണ് ചാമ്പ്യന്മാരായത്.

## Article Content

** പാനൂർ: **പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി വിജയ കിരീടം നേടി ഓവറോൾ ചാമ്പ്യന്മാരായി. ജനറൽ എച്ച്എസ്എസ് വിഭാഗത്തിൽ 293 പോയിൻറും,എച്ച് എസ് വിഭാഗത്തിൽ 264 പോയിന്റും നേടിയാണ് ചാമ്പ്യന്മാരായത്.

രണ്ടാം സ്ഥാനം ഹൈസ്കൂൾ വിഭാഗത്തിൽ 216 പോയന്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ 255 പോയന്റും നേടി ആതിഥേയരായ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നേടി. എൽ.പി വിഭാഗത്തിൽ 6 വിദ്യാലയങ്ങൾ 65 പോയന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂൾ ചെണ്ടയാട് കൊളവല്ലൂർ എൽ പി സ്കൂൾ , മൊകേരി ഈസ്റ്റ് യു.പി സ്കൂൾ, ടി.പി. ജി.എം യു.പി സ്കൂൾ കണ്ണങ്കോട് , പാനൂർ യു.പി സ്കൂൾ, കടവത്തൂർ വി.വി യു പി സ്കൂൾ , എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്.

രണ്ടാം സ്ഥാനം 63 പോയന്റ് നേടി കണ്ണം വെള്ളി എൽ.പി സ്കൂൾ ,വള്ളായി യു.പി സ്കൂൾ , ജി.എൽ.പി സ്കൂൾ കൂരാറ യും പങ്കിട്ടു. യു.പി വിഭാഗത്തിൽ 80 പോയിന്റ് നേടി 3 വിദ്യാലയങ്ങൾ ഒന്നാം സ്ഥാനം നേടി. അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂൾ, സരസ്വതി വിജയം യു.പി സ്കൂൾ, പാനൂർ യു.പി സ്കൂൾ . രണ്ടാം സ്ഥാനം 78 പോയന്റ് നേടി 4 വിദ്യാലയങ്ങൾ പങ്കിട്ടു. പാനൂർ വെസ്റ്റ് യു.പി സ്കൂൾ, ടി.പി. ജി എം യു.പി സ്കൂൾ കണ്ണങ്കോട്, വളള്യായി യു.പി സ്കൂൾ , കൊളവല്ലൂർ യു.പി സ്കൂൾ നേടി.

ഹൈസ്ക്കൂൾ അറബിക് കലോത്സവത്തിൽ 90 പോയന്റ് നേടി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ മൊകേരി ഒന്നാം സ്ഥാനവും 74 പോയന്റ് വീതം നേടി പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളും, കെ. കെ. വി മെമ്മോറിയൽ പാനൂർ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയന്റ് വീതം നേടി കടവത്തൂർ വെസ്റ്റ് യു.പി സ്കൂളും, ടി.പി. ജി എം യു.പി സ്കൂൾ കണ്ണങ്കോടും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം 63 പോയന്റ് നേടി അബ്ദു റഹ്മാൻ സ്മാരക യു.പി സ്കൂൾ നേടി. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ 45 പോയന്റ് വീതം നേടി ഗവ.എൽ പി സ്കൂൾ കൊളവല്ലൂർ, അബ്ദു റഹ്മാൻ സ്മാരക യു.പി സ്കൂൾ ചെണ്ടയാടും ഒന്നാം സ്ഥാനം പങ്കിട്ടു.

രണ്ടാം സ്ഥാനം 43 പോയന്റ് നേടി നാല് വിദ്യാലയങ്ങൾ പങ്കിട്ടു. ടി.പി. ജി എം യു പി സ്കൂൾ കണ്ണങ്കോട് , കൊളവല്ലൂർ എൽ.പി സ്കൂൾ , നജാത്തുൽ ഇസ്ലാം യു.പി സ്കൂൾ , കണ്ണം വെള്ളി എൽ പി സ്കൂൾ . ഹൈസ്കൂൾ വിഭാഗം സംസ്കൃതം ഒന്നാം സ്ഥാനം 79 പോയന്റ് നേടി രാജീവ് ഗാന്ധി എം എച്ച്.എസ്.എസ് മൊകേരിയും , പി.ആർ എം എച്ച്.എസ് എസ് പാനൂരും പങ്കിട്ടു. രണ്ടാം സ്ഥാനം 63 പോയന്റ് നേടി കെ.കെ വി എം പി.എച്ച്.എസ്.എസ് നേടി. യു.പി. സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം 83 പോയന്റ് നേടി പാനൂർ യു.പി സ്കൂളും രണ്ടാം സ്ഥാനം 75 പോയന്റ് നേടി പാലത്തായി യു.പി സ്കൂളും കരസ്ഥമാക്കി.

സമാപന സമ്മേളനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലത അധ്യക്ഷത വഹിച്ചു. എ.ഇ. ഒ ബൈജു കേളോത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, പ്രിൻസിപ്പൽ എം ശ്രീജ, എച്ച് എം ടി.ടി രേഖ, മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ,കെ.ഐ കൃഷ്ണ മുരളി, മിനി.കെ.ടി ജനപ്രതിനിധികൾ, അധ്യാപക സംഘടന നേതാക്കൾ പ്രസംഗിച്ചു. സുരേഷ് ബാബു പൊന്നത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163058/rajiv-gandhi-won-double-crown-in-panoor-upazila-kalatsavamabdurrahiman-memorial-won-overall-in-up-and-lp)