---
title: "പരിയാരത്തെ കവര്‍ച്ചാകേസ് : രണ്ട് പേർ കൂടി പിടിയിൽ "
english_title: "Pariyaram robbery case: Two more arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163020/pariyaram-robbery-case-two-more-arrested"
published_at: "2023-11-17T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65574010bf80f_download_(2).jpg"
keywords: []
---

# പരിയാരത്തെ കവര്‍ച്ചാകേസ് : രണ്ട് പേർ കൂടി പിടിയിൽ 

> **Lead Summary:** **പരിയാരം: **പരിയാരം കവര്‍ച്ചാകേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയുടെ കൂട്ടാളികളായ രണ്ട് പേർ ആന്ധ്ര പൊലീസിന്റെ പിടിയിലായി. ജെറാള്‍ഡ്, രഘു എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നും പ്രതികള്‍ അന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാപോലീസ് ഇത് അന്ധ്രപോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം.

## Article Content

**പരിയാരം: **പരിയാരം കവര്‍ച്ചാകേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയുടെ കൂട്ടാളികളായ രണ്ട് പേർ ആന്ധ്ര പൊലീസിന്റെ പിടിയിലായി. ജെറാള്‍ഡ്, രഘു എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നും പ്രതികള്‍ അന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാപോലീസ് ഇത് അന്ധ്രപോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം.

മറ്റ് പ്രതികളെ പിടികൂടുന്നതിനായി തമിഴ്നാട്ടിലേക്ക് പോയ പരിയാരം പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി അന്ധ്രയിലേക്ക് പോയി. ഇവരെ പരിയാരത്തേക്ക് കൊണ്ടുവരും. സംഘത്തലവന്‍ സൊള്ളന്‍ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് കവര്‍ച്ചാകേസിലെ പ്രതിയായ സഞ്ജീവ്കുമാറിനെ പരിയാരം പോലീസ് കോയമ്പത്തൂരില്‍ വെച്ച് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163020/pariyaram-robbery-case-two-more-arrested)