---
title: "മൊകേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ  ഭാഗമായി ക്ലാസ്സ്‌ മുറികളിൽ  "ശുചിത്വ ബ്രിഗേഡിയർ" പദ്ധതി നടപ്പാക്കും."
english_title: "Mokeri Gram Panchayat will implement "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163002/mokeri-gram-panchayat-will-implement-sanitation-brigadier-scheme-in-classrooms-as-part-of-garbage-free-new-kerala-camp"
published_at: "2023-11-17T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65572fc745401_Untitled-5_copy.jpg"
keywords: []
---

# മൊകേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ  ഭാഗമായി ക്ലാസ്സ്‌ മുറികളിൽ  "ശുചിത്വ ബ്രിഗേഡിയർ" പദ്ധതി നടപ്പാക്കും.

> **Lead Summary:** > ** മൊകേരി: ** മൊകേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സ്‌ മുറികളിൽ "ശുചിത്വ ബ്രിഗേഡിയർ" പദ്ധതി നടപ്പാക്കും. പദ്ധതിയുടെ മാർഗ രേഖ പ്രകാശനവും, കുട്ടികളുടെ ഹരിത സഭയും നടത്തി.

## Article Content

> ** മൊകേരി: ** മൊകേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സ്‌ മുറികളിൽ "ശുചിത്വ ബ്രിഗേഡിയർ" പദ്ധതി നടപ്പാക്കും. പദ്ധതിയുടെ മാർഗ രേഖ പ്രകാശനവും, കുട്ടികളുടെ ഹരിത സഭയും നടത്തി.

മൊകേരി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ ലൈഫ് ഭാവനങ്ങളുടെ താക്കോൽ ധാന ചടങ്ങിൽ വെച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ബ്രിഗേഡിയർ മാർഗ രേഖ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരനും,, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാറിനും കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ സ്കൂൾ കുട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കുട്ടികളുടെ ഹരിത സഭയും നടത്തി.ഹരിത സഭയിൽ 286 കുട്ടികൾ പങ്കെടുത്തു.

ഹരിത സഭയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വത്സൻ സ്വാഗതവും ഹരിത സഭാ പാനലിൽ കൂടി വന്ന വന്ന പരാതികളും, നിർദ്ദേശങ്ങളും ക്രോടീകരിച്ചു പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ് മറുപടി പ്രസംഗവും നടത്തി. ഹരിത സഭയിൽ വിദ്യാർത്ഥികൾ ശുചിത്വ പ്രതിജ്ഞയുമെടുത്തു.

> പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ ഹരിത കേരള മിഷൻ റിസോഴ്സസ്‌ പേഴ്സൺ ലത കാണി എന്നിവർ പങ്കെടുത്തു. ശുചിത്വം ശീലമാക്കി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലനവും സംസ്കരണ അവബോധം വളർത്തി നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മൊകേരി ഗ്രാമ പഞ്ചായത്ത് ഹരിത കേരള മിഷന്റെയും, പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും സഹകരണത്തിലൂടെയും നടപ്പാക്കുന്ന പദ്ധതിയാണ് "ക്ലാസ്സ്‌ മുറികളിൽ ശുചിത്വ ബ്രിഗേഡിയർ " . മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രീയ വശം മനസിലാക്കുന്ന കുട്ടികൾ അത് അവരുടെ വീടുകളിലും പൊതു ഇടങ്ങളിലും പ്രാവർത്തികമാക്കും. മാലിന്യ മുക്ത നവകേരള സൃഷ്ടിക്ക് മൊകേരിയുടെ ഈ പദ്ധതി പ്രവർത്തനം ഒരു മുതൽ കൂട്ടാകുമെന്നാണ് വിശ്വാസം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163002/mokeri-gram-panchayat-will-implement-sanitation-brigadier-scheme-in-classrooms-as-part-of-garbage-free-new-kerala-camp)