---
title: "#arrest |  ചൊക്ലിയിൽ 16കാരിയെ പീഡിപ്പിച്ചു ; ആലുവ സ്വദേശി അറസ്റ്റിൽ"
english_title: "A 16-year-old #girl was# molested in #Chokli;A native of #Aluva was# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162983/a-16-year-old-girl-was-molested-in-choklia-native-of-aluva-was-arrested"
published_at: "2023-11-17T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655724eb95f57_Untitled-3_copy.jpg"
keywords: []
---

# #arrest |  ചൊക്ലിയിൽ 16കാരിയെ പീഡിപ്പിച്ചു ; ആലുവ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ** ചൊക്ലി: ** ചൊക്ലിയിൽ 16കാരിയെ പീഡിപ്പിച്ചു , ആലുവ സ്വദേശി അറസ്റ്റിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. എറണാകുളം ആലുവ സ്വദേശി അജിത്തിനെ യാണ് ചൊക്ലി പോലീസ് അറസ്റ്റു ചെയ്തത്.

## Article Content

** ചൊക്ലി: ** ചൊക്ലിയിൽ 16കാരിയെ പീഡിപ്പിച്ചു , ആലുവ സ്വദേശി അറസ്റ്റിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. എറണാകുളം ആലുവ സ്വദേശി അജിത്തിനെ യാണ് ചൊക്ലി പോലീസ് അറസ്റ്റു ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇരുവരെയും എറണാകുളത്ത് കണ്ടെത്തിയിരുന്നു.

സ്റ്റേഷൻ പരിധിയിലെ 16 കാരിയാണ് സ്കൂളിലേക്കെന്ന് പറഞ്ഞ് 11ന് രാവിലെ വീട്ടിൽ നിന്നും പോയത്. തുടർന്ന് ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ എറണാകുളത്ത് അജിത്തിനൊപ്പം കണ്ടെത്തുകയായിരുന്നു. ചൊക്ലി ഇൻസ്പെക്ടർ ഓഫ് പൊലീസ് സി.ഷാജു, എ.എസ്.ഐമാരായ സുധീർ, സുനിൽകുമാർ, സീനിയർ സിപിഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162983/a-16-year-old-girl-was-molested-in-choklia-native-of-aluva-was-arrested)