---
title: "കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം"
english_title: "Theft by throwing chili powder in the eyes of an employee at a petrol pump in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162908/theft-by-throwing-chili-powder-in-the-eyes-of-an-employee-at-a-petrol-pump-in-kozhikode"
published_at: "2023-11-17T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556f5022c50c_download.jpg"
keywords: []
---

# കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം

> **Lead Summary:** കോഴിക്കോട്: പെട്രോൾ പമ്പിൽ മോഷണം . മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം. മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്. മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഭവമുണ്ടായത്.

## Article Content

കോഴിക്കോട്: പെട്രോൾ പമ്പിൽ മോഷണം . മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം. മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്. മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഭവമുണ്ടായത്.

മൂന്നംഗ സംഘം പമ്പിൽ എത്തുകയും അവിടെ ഉണ്ടായിരുന്ന വാഹനങ്ങലും , യാത്രക്കാരെയും നിരീക്ഷിക്കുകയും ആരുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ജീവനക്കാരന്റെ അടുത്തേക്ക് എത്തുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തത്

. ഇതോടൊപ്പം ആക്രമണ സംഘത്തിലെ ഒരാൾ ഉടുത്തിരുന്ന തുണി അഴിച്ചുകൊണ്ട് ജീവനക്കാരന്റെ മുഖം മൂടുകയും ചെയ്തു. ആ അവസരത്തിൽ തന്നെയാണ് പോക്കറ്റിൽ ഉണ്ടായിരുന്ന 10000 ത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162908/theft-by-throwing-chili-powder-in-the-eyes-of-an-employee-at-a-petrol-pump-in-kozhikode)