---
title: "#Nattipaat    | പാനൂർ സബ് ജില്ലാ കലോത്സവം ; വേറിട്ട ആസ്വാദന അനുഭവമേകി  നാട്ടിപ്പാട്ട് "
english_title: "Panoor Sub District Arts Festival;Nattipaat is a unique experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162792/panoor-sub-district-arts-festivalnattipaat-is-a-unique-experience"
published_at: "2023-11-16T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655630af36c8d_Untitled-2_copy.jpg"
keywords: []
---

# #Nattipaat    | പാനൂർ സബ് ജില്ലാ കലോത്സവം ; വേറിട്ട ആസ്വാദന അനുഭവമേകി  നാട്ടിപ്പാട്ട് 

> **Lead Summary:** > **പാനൂർ:** പാനൂർ സബ്ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം പി.ആർ എം കൊളവല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ സാംസ്കാരികം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "നാട്ടിപ്പാട്ട് " ഹൃദ്യമായി.പ്രമുഖ നാടൻ പാട്ട് കലാകാരൻ ജി കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു പബ്ലിസിറ്റി കമ്മറ്റി കൺവീനർ വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

> **പാനൂർ:** പാനൂർ സബ്ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം പി.ആർ എം കൊളവല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ സാംസ്കാരികം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "നാട്ടിപ്പാട്ട് " ഹൃദ്യമായി.പ്രമുഖ നാടൻ പാട്ട് കലാകാരൻ ജി കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു പബ്ലിസിറ്റി കമ്മറ്റി കൺവീനർ വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ, പൊന്നത്ത് സുരേഷ് ബാബു, എം.കെ സഫീറ, സുവിൻ , മദർ പി.ടി.എ പ്രസിഡണ്ട് സമീറ, ഷിംല, ജെ.കെ ശ്രീധരൻ ,സായന്ത്,റിട്ട.അധ്യാപകരായ മൂസ്സ മാസ്റ്റർ, ടി.പി വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

. ഫിനാൻസ് കമ്മറ്റി കൺവീനർ കെ.പി തിലകം സ്വാഗതവും സാംസ്കാരികം കമ്മറ്റി കൺവീനർ ചിത്രാംഗദൻ എസ്. കെ നന്ദിയും പറഞ്ഞു. വിളക്കോട്ടൂർ സ്വദേശികളായ ജാനു, നാണി, യശോദ, വസന്ത എന്നിവർ നാട്ടിപ്പാട്ടും, നാടൻ പാട്ടുകളും ആലപിച്ചു .ഇവരെ മൂസ്സ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162792/panoor-sub-district-arts-festivalnattipaat-is-a-unique-experience)