---
title: "ചൊക്ലി ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ  സംഘർഷം ; സമാപനത്തിന് ജാഗ്രത പുലർത്താൻ പൊലീസും, അധ്യാപകരും."
english_title: "Clash between students during Chokli Upazila Kalatsava;Caution for the conclusion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162697/clash-between-students-during-chokli-upazila-kalatsavacaution-for-the-conclusion"
published_at: "2023-11-16T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555d1e370b6c_Untitled-9_copy.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ  സംഘർഷം ; സമാപനത്തിന് ജാഗ്രത പുലർത്താൻ പൊലീസും, അധ്യാപകരും.

> **Lead Summary:** **പെരിങ്ങത്തൂർ:** ചൊക്ലി ഉപജില്ലാ കലോത്സവം നടക്കുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നേരിയ സംഘർഷം.

## Article Content

**പെരിങ്ങത്തൂർ:** ചൊക്ലി ഉപജില്ലാ കലോത്സവം നടക്കുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നേരിയ സംഘർഷം.

ഗ്രൗണ്ടിൽ ഒരുക്കിയ വേദിക്ക് സമീപത്ത് വച്ചാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതാണ് ഇന്ന് സംഘർഷത്തിലേക്കെത്തിയത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘർഷമൊഴിവാക്കിയെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല. ഇതിനിടെ ഒരധ്യാപകന് നേരെയും അതിക്രമമുണ്ടായിട്ടുണ്ട്. നാല് ദിവസങ്ങളിലായി നടക്കുന്ന ഉപജില്ലാ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162697/clash-between-students-during-chokli-upazila-kalatsavacaution-for-the-conclusion)