---
title: "#onlinefraud  |  ജാഗ്രത, ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; തലശേരി സ്വദേശിനിയുടെ 99,000 രൂപയും, കണ്ണൂർ സ്വദേശിയുടെ 1,72,645 രൂപയും നഷ്ടമായി."
english_title: "#Beware,# online fraud continues;A native of #Thalassery lost Rs 99,000 and a native of #Kannur lost Rs 1,72,645."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162672/beware-online-fraud-continuesa-native-of-thalassery-lost-rs-99000-and-a-native-of-kannur-lost-rs-172645"
published_at: "2023-11-16T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555c3f2ee0ed_Untitled-7_copy.jpg"
keywords: []
---

# #onlinefraud  |  ജാഗ്രത, ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; തലശേരി സ്വദേശിനിയുടെ 99,000 രൂപയും, കണ്ണൂർ സ്വദേശിയുടെ 1,72,645 രൂപയും നഷ്ടമായി.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് വിരാമമില്ല. കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേർ തട്ടിപ്പിനിരയായി. തലശേരിയിലെ വിദ്യാർത്ഥിനിയുടെ 99,000 രൂപയും, കണ്ണപുരത്ത് ഗൃഹനാഥന്റെ 1,72,645 രൂപയും നഷ്ടപ്പെട്ടു.

## Article Content

**കണ്ണൂർ: ** കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് വിരാമമില്ല. കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേർ തട്ടിപ്പിനിരയായി. തലശേരിയിലെ വിദ്യാർത്ഥിനിയുടെ 99,000 രൂപയും, കണ്ണപുരത്ത് ഗൃഹനാഥന്റെ 1,72,645 രൂപയും നഷ്ടപ്പെട്ടു.

തലശേരി ടെമ്പിൾ ഗേറ്റ് പത്മതീർത്ഥത്തിൽ ടി.പി.പ്രസീത ജോർജിയയിൽ ഉപരിപഠനം നട ത്തുന്ന മകളുടെ വിദ്യാഭ്യാസ രേഖകൾ ഡാർട്ട് കൊറിയർ സർവീസ് വഴി ഡൽഹിയി ലേക്കയച്ചിരുന്നു. എന്നാൽ വിലാസം തെറ്റാണെന്ന് പറഞ്ഞ് കൊറിയർ ഏജൻസിയിൽ നിന്ന് പ്രസീതയെ വിളിച്ചു. മകളുടെ മേൽവിലാസം ഒന്നും കൂടി അയക്കാനും ഒപ്പം അവർ അയച്ച ലിങ്കിൽ രണ്ട് രൂപ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.

അതുപ്രകാരം പ്രസീത രണ്ട് രൂപ അയച്ചു കൊടുത്തപ്പോൾ മകൾ സാന്ത്വനയുടെ തലശേരി എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 99,000 രൂപ പിൻവലിച്ചതായി സന്ദേശം വരികയായിരുന്നു. കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. പ്രസീതയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പാറപ്രം മൊട്ടമ്മലിലെ ഹവൻസിലെ വിജയ് നാഷിന്റെ 1,72,645 രൂപയും ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തു. ഇൻഡക്സ്ലാന്റ് ബാങ്കിൽ നിന്ന് എന്ന പേരിൽ വിജയിയെ ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡ് ആക്ടീവ് ആകുന്നതിന് മോബി വിക് എന്ന ആപ്ലിക്കേഷൻ ലോഡ് ചെയ്യാൻ പറഞ്ഞു. തുടർന്ന് ഫോൺ നമ്പറിൽ ഒരു ഒ.ടി.പി നമ്പർ വരുമെന്നും അത് തിരിച്ചയക്കണ മെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം ഒ.ടി.പി നമ്പർ തിരിച്ചയതോടെ പണം നഷ്ടപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162672/beware-online-fraud-continuesa-native-of-thalassery-lost-rs-99000-and-a-native-of-kannur-lost-rs-172645)