---
title: "#arrest |  ലക്ഷ്യം കേരളത്തിൽ നിന്ന് പഠിക്കാൻ വരുന്ന കുട്ടികൾ,  പെൺകുട്ടികളെ വരെ കാരിയറാക്കും ; ലഹരിമാഫിയ തലവൻ കോഴിക്കോട്  അറസ്റ്റിൽ"
english_title: "The goal is to make even the #children and #girls who come to study from Kerala become# carriers#Drug mafia boss #arrested in #Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162610/the-goal-is-to-make-even-the-children-and-girls-who-come-to-study-from-kerala-become-carriersdrug-mafia-boss-arrested-in-kozhikode"
published_at: "2023-11-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555a28d3af03_Untitled-10_copy.jpg"
keywords: []
---

# #arrest |  ലക്ഷ്യം കേരളത്തിൽ നിന്ന് പഠിക്കാൻ വരുന്ന കുട്ടികൾ,  പെൺകുട്ടികളെ വരെ കാരിയറാക്കും ; ലഹരിമാഫിയ തലവൻ കോഴിക്കോട്  അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **ബംഗളൂരുവിലെ ലഹരിമാഫിയ തലവൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് പൊലീസിന്‍റെ പിടിയിലായി. ബംഗളൂരുവിലെ കോറമംഗലം ഭാഗത്ത് താമസിക്കുന്ന തമീം നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ടർ ആർ. ജഗ്‌മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പിടികൂടിയത്. ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം ഡി എം എ കേരളത്തിലേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം.

## Article Content

**കോഴിക്കോട്: **ബംഗളൂരുവിലെ ലഹരിമാഫിയ തലവൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് പൊലീസിന്‍റെ പിടിയിലായി. ബംഗളൂരുവിലെ കോറമംഗലം ഭാഗത്ത് താമസിക്കുന്ന തമീം നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ടർ ആർ. ജഗ്‌മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പിടികൂടിയത്. ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം ഡി എം എ കേരളത്തിലേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം.

വല്ലപ്പോഴും കേരളത്തിലേക്ക് വരുന്ന തമീം ബംഗളൂരുവില്‍ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് പിടിയിലായത്. പത്ത് മാസം മുമ്പ് ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കടത്ത് കേസിൽ ഇടപാടുകൾ നടത്തിയതിൽ പ്രധാനിയാണ് തമീം കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ വച്ച് തമീം വലയിലാവുന്നത്.

അറസ്റ്റിലായ തമീം ബാംഗളൂരുവില്‍ രഹസ്യമായി താമസിച്ച് വൻതോതിൽ എം ഡി എം എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവശ്യക്കാര്‍ക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162610/the-goal-is-to-make-even-the-children-and-girls-who-come-to-study-from-kerala-become-carriersdrug-mafia-boss-arrested-in-kozhikode)