---
title: "പദ്ധതി അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ  ഇറങ്ങിപ്പോയത് സംസാരം  തടസ്സപ്പെടുത്താൻ നഗരസഭാ ചെയർമാൻ ശ്രമിച്ചതിനാലാണെന്ന  വിശദീകരണവുമായി എൽഡിഎഫ്"
english_title: "LDF explained that KP Mohanan MLA walked out of the project review meeting because the municipal chairman tried to disrupt the discussion."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162532/ldf-explained-that-kp-mohanan-mla-walked-out-of-the-project-review-meeting-because-the-municipal-chairman-tried-to-disrupt-the-discussion"
published_at: "2023-11-15T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554e477ac663_Untitled-1_copy.jpg"
keywords: []
---

# പദ്ധതി അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ  ഇറങ്ങിപ്പോയത് സംസാരം  തടസ്സപ്പെടുത്താൻ നഗരസഭാ ചെയർമാൻ ശ്രമിച്ചതിനാലാണെന്ന  വിശദീകരണവുമായി എൽഡിഎഫ്

> **Lead Summary:** **പാനൂർ: **സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും, പദ്ധതി നിർവ്വഹണ പുരോഗതിയും, എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ അവലോകനവും നടത്തുന്നതിനായി കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഇറങ്ങി പോയതിൽ വിശദീകരണവുമായി എൽഡിഎഫ് . യോഗത്തിൽ അധ്യക്ഷനായ നാഗരസഭ ചെയർമാനായ വി നാസർ ഇടക്ക് കയറി എംഎൽഎയുടെ സംസാരം തടസ്സപ്പെടുത്തുകയും, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി പോലെ യോഗത്തെ കൊണ്ടെത്തിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു എംഎൽഎ യോഗത്തിൽ നിന്നും ഇറങ്ങി പോയത്.

## Article Content

**പാനൂർ: **സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും, പദ്ധതി നിർവ്വഹണ പുരോഗതിയും, എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ അവലോകനവും നടത്തുന്നതിനായി കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഇറങ്ങി പോയതിൽ വിശദീകരണവുമായി എൽഡിഎഫ് . യോഗത്തിൽ അധ്യക്ഷനായ നാഗരസഭ ചെയർമാനായ വി നാസർ ഇടക്ക് കയറി എംഎൽഎയുടെ സംസാരം തടസ്സപ്പെടുത്തുകയും, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി പോലെ യോഗത്തെ കൊണ്ടെത്തിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു എംഎൽഎ യോഗത്തിൽ നിന്നും ഇറങ്ങി പോയത്.

അജണ്ട വെച്ചുവിളിച്ചു ചേർന്ന യോഗത്തിൽ ചെയർമാൻ ബോധപൂർവ്വം സംസ്ഥാന സർക്കാറിനെ വിമർശിച്ചു സംസാരിക്കാനാണ് ആദ്യം മുതലേ ശ്രമിച്ചത്. എംഎൽഎ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനിടയിൽ കയറി സംസാരിച്ചു യോഗം അലങ്കോല പ്പെടുത്തുകയായിരുന്നു ചെയർമാനെന്നും വിശദീകരണമുണ്ട്. എംഎൽഎ ഇറങ്ങിപോയതോടെ എൽഡിഎഫ് കൗൺസിലർമാരും യോഗം ബഹിഷ്ക്കരിച്ചു.

സംസ്ഥാനത്ത് പദ്ധതി പൂർത്തീകരണത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന നഗരസഭയാണ് പാനൂർ. കെടുകാര്യസ്ഥത മറച്ചുവെക്കാനായി സർക്കാറിൻ്റെ മേൽ കുറ്റം ചുമത്താനുള്ള ശ്രമമാണ് ചെയർമാൻ നടത്തിയത്. എംഎൽഎയെ അപമാനിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും, നഗരസഭയുടെ അനാസ്ഥകാരണം ജനങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാറിനെ മേൽ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ലെന്നും എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162532/ldf-explained-that-kp-mohanan-mla-walked-out-of-the-project-review-meeting-because-the-municipal-chairman-tried-to-disrupt-the-discussion)