---
title: "ഉദ്യോഗസ്ഥരില്ലാത്തതിനാൽ പാനൂർ നഗരസഭ അനുഭവിക്കുന്ന ദുരിതം നിരത്തി ചെയർമാൻ നാസർ മാസ്റ്റർ ;  അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ  ക്ഷുഭിതനായി ഇറങ്ങിപ്പോയി"
english_title: "Chairman Nasser Master expressed the suffering of Panur municipality due to lack of officers;KP Mohanan MLA left the review meeting angry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162497/chairman-nasser-master-expressed-the-suffering-of-panur-municipality-due-to-lack-of-officerskp-mohanan-mla-left-the-review-meeting-angry"
published_at: "2023-11-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554cd423f36b_Untitled-1_copy.jpg"
keywords: []
---

# ഉദ്യോഗസ്ഥരില്ലാത്തതിനാൽ പാനൂർ നഗരസഭ അനുഭവിക്കുന്ന ദുരിതം നിരത്തി ചെയർമാൻ നാസർ മാസ്റ്റർ ;  അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ  ക്ഷുഭിതനായി ഇറങ്ങിപ്പോയി

> **Lead Summary:** **പാനൂർ:** ഉദ്യോഗസ്ഥരില്ലാത്തതിനാൽ പാനൂർ നഗരസഭ അനുഭവിക്കുന്ന ദുരിതം നിരത്തി ചെയർമാൻ നാസർ മാസ്റ്റർ ; അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ ക്ഷുഭിതനായി ഇറങ്ങിപ്പോയി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും, എംഎൽഎ ഫണ്ടുകളുടെ വിനിയോഗം സമയബന്ധിതമായി പൂർത്തീകരിക്കാനും എംഎൽഎ തന്നെ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ നിന്നും കെ.പി.മോഹനൻ എംഎൽഎ ഇറങ്ങിപ്പോയി. പാനൂർ നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ ചെയർമാൻ വി.നാസർ സർക്കാറിനെ രൂക്ഷമായി വിമർശിച്ചതാണ് കെ.പി.മോഹനനെ പ്രകോപിപ്പിച്ചത്.

## Article Content

**പാനൂർ:** ഉദ്യോഗസ്ഥരില്ലാത്തതിനാൽ പാനൂർ നഗരസഭ അനുഭവിക്കുന്ന ദുരിതം നിരത്തി ചെയർമാൻ നാസർ മാസ്റ്റർ ; അവലോകന യോഗത്തിൽ നിന്നും കെ.പി മോഹനൻ എം എൽ എ ക്ഷുഭിതനായി ഇറങ്ങിപ്പോയി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും, എംഎൽഎ ഫണ്ടുകളുടെ വിനിയോഗം സമയബന്ധിതമായി പൂർത്തീകരിക്കാനും എംഎൽഎ തന്നെ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ നിന്നും കെ.പി.മോഹനൻ എംഎൽഎ ഇറങ്ങിപ്പോയി. പാനൂർ നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ ചെയർമാൻ വി.നാസർ സർക്കാറിനെ രൂക്ഷമായി വിമർശിച്ചതാണ് കെ.പി.മോഹനനെ പ്രകോപിപ്പിച്ചത്.

ഭരണ നിർവ്വഹണം നടത്താൻ ഉദ്യോഗസ്ഥൻമാരുടെ കുറവ് നികത്താൻ സർക്കാർ തയ്യാറാകണമെന്നും, എംഎൽഎ അതിന് ഇടപ്പെടണമെന്നും വി.നാസർ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിൽ അസിസ്റ്റൻറ് എഞ്ചിനീയർ ഇല്ലാത്തതും പകരം മൊകേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് കാര്യനിർവ്വഹണം നടത്തുന്നതെന്നും, 7 ഓവർസിയർമാർ വേണ്ടിടത്ത് 3 പേർ മാത്രമാണ് ഉള്ളതെന്നും വി.നാസർ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഇതോടെ കെ.പി. മോഹനൻ യോഗം ബഹിഷ്ക്കരിക്കുകയായി രുന്നു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അത്തരം പ്രശ്നമുണ്ടെന്നും അത് എടുത്തു പറയേണ്ടെന്നും കെ.പി.മോഹനൻ മറുപടി നൽകി. അതിനു ശേഷം യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരു ന്നു. ഭരണനിർവ്വഹണ ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിന്നുമാണ് കെ.പി.മോഹനന്റെ ഇറങ്ങിപ്പോക്ക് എന്നത് ശ്രദ്ധേയമാണ്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴി എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗമാണ് എംഎൽഎ തന്നെ ബഹിഷ്ക്കരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162497/chairman-nasser-master-expressed-the-suffering-of-panur-municipality-due-to-lack-of-officerskp-mohanan-mla-left-the-review-meeting-angry)