---
title: "#shortfilm|  അരയത്തി ഷോർട്ട് ഫിലിം സ്വിച്ച് ഓൺ ഇന്ന് കൂരാറയിൽ"
english_title: "#Arayathi short film switch on today in Koorara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162442/arayathi-short-film-switch-on-today-in-koorara"
published_at: "2023-11-15T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65549179cf809_Untitled-12_copy.jpg"
keywords: []
---

# #shortfilm|  അരയത്തി ഷോർട്ട് ഫിലിം സ്വിച്ച് ഓൺ ഇന്ന് കൂരാറയിൽ

> **Lead Summary:** **കൂരാറ : **സഹജൻ മൗവ്വേരി സംവിധാനം ചെയ്യുന്ന അരയത്തി ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും. കുരാറ കഴുങ്ങും വെള്ളി എൽപി സ്കൂളിൽ ചലച്ചിത്രനടൻ സുശീൽ കുമാർ തിരുവങ്ങാട് ഭദ്രദീപം തെളിയിക്കും. സംവിധായകൻ സുധേഷ് തലശേരി സ്വിച്ച് ഓൺ നിർവഹിക്കും.

## Article Content

**കൂരാറ : **സഹജൻ മൗവ്വേരി സംവിധാനം ചെയ്യുന്ന അരയത്തി ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും. കുരാറ കഴുങ്ങും വെള്ളി എൽപി സ്കൂളിൽ ചലച്ചിത്രനടൻ സുശീൽ കുമാർ തിരുവങ്ങാട് ഭദ്രദീപം തെളിയിക്കും. സംവിധായകൻ സുധേഷ് തലശേരി സ്വിച്ച് ഓൺ നിർവഹിക്കും.

സ്വപ്നഹാരം മൂവീസിൻ്റെ ബാനറിൽ എം ടി പ്രജീഷ് നിർമ്മിക്കുന്ന ഹ്രസ്വ സിനിമയുടെ രചന ഏണസ്റ്റ് ആൽബർട്ടാണ്.സുധാകരൻ കതിരൂർ ക്യാമറയും, വി.അമൽ എഡിറ്റിംഗും, ഷാജി മാലൂർ മേക്കപ്പും നിർവഹിക്കും. കലാസംവിധാനം പവി കോയ്യോടും, വസ്ത്രാലങ്കാരം ബാലൻ പുതുക്കുടിയും നിർവഹിക്കും. തലശേരി, മാട്ടൂൽ പ്രദേശങ്ങളിലായി ചിത്രീകരണം നടക്കും.

സുധി പാനൂർ, ജലജാ റാണി, പവി കോയ്യോട്, ശ്രീജേഷ് കൂരാറ എന്നിവരുൾപ്പടെയുള്ളവർ അഭിനയിക്കും. നിശ്ചല ഛായാഗ്രഹണവും ബാബുരാജ് കുന്നോത്തുപറമ്പ് നിർവഹിക്കും. വാർത്താസമ്മേ ളനത്തിൽ വി കെ ജലജറാണി, ശ്രീജേഷ് കുമാർ, സഹജൻ മൗവേരി, എൻ പി പ്രജീഷ്, ഷൈജു ദേവദാസ്, ബാബുരാജ് കുന്നോത്തുപറമ്പ് എന്നിവർ പങ്കെടുത്തു.നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത കാക്കപ്പൂവ് എന്ന ഹ്രസ്വചിത്രത്തിന് ശേഷം സഹജൻ മൗവേരി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് അരയത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162442/arayathi-short-film-switch-on-today-in-koorara)