---
title: "#arrest|  തലശേരിയിൽ ബസ് ജീവനക്കാർക്ക് മർദ്ദനം ; സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ"
english_title: "#Bus workers beaten up in #Thalassery;4 people including a #woman were #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162385/bus-workers-beaten-up-in-thalassery4-people-including-a-woman-were-arrested"
published_at: "2023-11-15T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546ba3db4f6_Untitled-8_copy.jpg"
keywords: []
---

# #arrest|  തലശേരിയിൽ ബസ് ജീവനക്കാർക്ക് മർദ്ദനം ; സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ

> **Lead Summary:** **തലശേരി:** ബസ് ജീവനക്കാർക്ക് മർദനമേറ്റതായ പരാതിയിൽ ന്യൂ മാഹി പോലീസ് ഒരു സ്ത്രീയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ പുന്നാൽ പെട്ടിപ്പാലത്തിനടുത്ത് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണിത്.

## Article Content

**തലശേരി:** ബസ് ജീവനക്കാർക്ക് മർദനമേറ്റതായ പരാതിയിൽ ന്യൂ മാഹി പോലീസ് ഒരു സ്ത്രീയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ പുന്നാൽ പെട്ടിപ്പാലത്തിനടുത്ത് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണിത്.

പുന്നാൽ പെട്ടിപ്പാലം കോളനിയിലെ റഹ്മത്ത് (44), കെ.വി. ഷജീർ (21), കെ. വെങ്കടേഷ് (22), കെ. അപൂർവൻ (25) എന്നിവരെ യാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ആൾക്കൂട്ട അക്രമത്തിൽ മർദനമേറ്റ ബസ് കണ്ടക്ടർ ബിജീഷിന്റെ പരാതിയിലാണ് അറസ്റ്റ്.

ശനിയാഴ്ച വൈകുന്നേരമാണ് വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ശ്രീഭഗവതി ബസ് തട്ടി പെട്ടിപ്പാലം കോളനിയിലെ മുനീറിന് പരിക്കേറ്റത്. തുടർന്നുണ്ടായ ആൾക്കൂട്ട അക്രത്തിൽ ഭയന്നോടിയ ഡ്രൈവർ മനേക്കരയിലെ ജിജിത്തിനെ (45) റെയിൽപ്പാളത്തിന് അരികെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിജിത്തിന്റെ ഭാര്യ തുളസി സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും ഉത്തരവാദി കൾക്കെതിരെ കൊലക്കുറ്റത്തി ന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162385/bus-workers-beaten-up-in-thalassery4-people-including-a-woman-were-arrested)