---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി മേലെ ചമ്പാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി."
english_title: "NREG Workers Union Pannyannur Panchayat Committee Marched to Champat Post Office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162358/nreg-workers-union-pannyannur-panchayat-committee-marched-to-champat-post-office"
published_at: "2023-11-15T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554601688a87_Untitled-4_copy.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി മേലെ ചമ്പാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

> **Lead Summary:** **ചമ്പാട്: ** എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി മേലെ ചമ്പാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. നിരവധി തൊഴിലാളികൾ പങ്കെടുത്തു.

## Article Content

**ചമ്പാട്: ** എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി മേലെ ചമ്പാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. നിരവധി തൊഴിലാളികൾ പങ്കെടുത്തു.

കൂലി കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, മതിയായ ലേബർ ബഡ്ജറ്റ് സംഖ്യ അനുവദിക്കുക, കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗം നസീർ ഇടവലത്ത് അധ്യക്ഷനായി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി സരള, കെ.ജനനി, പി.ലതിക, കെ.ഷീന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162358/nreg-workers-union-pannyannur-panchayat-committee-marched-to-champat-post-office)