---
title: "ആലുവ കൊലപാതക  കേസ് ; കേരളം കാത്തിരുന്ന ചരിത്ര  വിധി പ്രസ്താവിച്ചത് കണ്ണൂരുകാരനായ ജഡ്ജ്"
english_title: "Aluva murder case;The judge from Kannur pronounced the historic verdict that Kerala was waiting for"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162273/aluva-murder-casethe-judge-from-kannur-pronounced-the-historic-verdict-that-kerala-was-waiting-for"
published_at: "2023-11-14T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553ae9825eb5_Untitled-1_copy.jpg"
keywords: []
---

# ആലുവ കൊലപാതക  കേസ് ; കേരളം കാത്തിരുന്ന ചരിത്ര  വിധി പ്രസ്താവിച്ചത് കണ്ണൂരുകാരനായ ജഡ്ജ്

> **Lead Summary:** **കണ്ണൂർ : **കേരളത്തെ നടുക്കിയ ആലുവ കേസിൽ വിധി പ്രസ്താവിച്ചത് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ജഡ്ജി. പോക്സോ നിയമം ഭേദഗതി വരുത്തിയതിന് ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. പോക്സോ നിയമമുണ്ടായി 12 വർഷം തികയുന്ന ദിനത്തിൽ തന്നെ പോക്സോ കേസിൽ രാജ്യത്തെ ആദ്യ വധ ശിക്ഷാ വിധി വരുന്നത് എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

## Article Content

**കണ്ണൂർ : **കേരളത്തെ നടുക്കിയ ആലുവ കേസിൽ വിധി പ്രസ്താവിച്ചത് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ജഡ്ജി. പോക്സോ നിയമം ഭേദഗതി വരുത്തിയതിന് ശേഷമുള്ള ആദ്യ വധശിക്ഷയാണിത്. പോക്സോ നിയമമുണ്ടായി 12 വർഷം തികയുന്ന ദിനത്തിൽ തന്നെ പോക്സോ കേസിൽ രാജ്യത്തെ ആദ്യ വധ ശിക്ഷാ വിധി വരുന്നത് എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

2014 നവംബർ 14നാണ് പോക്സോ നിയമം പാർലമെൻ്റിൽ അവതരിപ്പിച്ചത്.രാജ്യത്ത് കുട്ടികൾക്കെതിരായ പീഡനക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമത്തിൽ എൻഡിഎ സർക്കാർ ഭേദഗതി വരുത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടു പോകൽ, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങൾ കോടതി കണ്ടെത്തിയിരുന്നു.

വിധി പ്രസ്താവിച്ച എറണാകുളം അതിവേഗ പോക്സോ കോടതി ജഡ്ജിയായ കെ.സോമൻ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു. അവിടെ നിന്നാണ് മജിസ്ട്രേട്ടായി നിയമനം ലഭിച്ച് ജുഡീഷ്യൽ സർവീസിൽ എത്തിയത്. ഇതിനകം നിരവധി പ്രമാദമായ കേസുകളിൽ ശ്രദ്ധേയമായ വിധികൾ അദേഹത്തിന്റെ ഭാഗത്തുനിന്നു ണ്ടായിട്ടുണ്ട്.

പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധി ച്ചതാണ് അതിലൊന്ന്. വാൽപ്പാറയിലെ ഒരു പെൺകുട്ടിയെ തട്ടി ക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ അടുത്ത ദിവസം വിധി പുറപ്പെടുവിച്ചതും ഇദ്ദേഹമാണ്. മജിസ്ട്രേട്ടായിരിക്കുമ്പോൾ തന്നെ നിരവധി ശ്രദ്ധേയ വിധികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

സബ് ജഡ്ജിയായിരിക്കെയാണ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. അഞ്ച് വർഷമായി ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുകയാണ്. അതിനിടയിൽ ജുഡീഷ്യൽ അധികാരമുള്ള വഖഫ് ട്രിബ്യൂണൽ ചെയർമാനായും സേവമനുഷ്ഠിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162273/aluva-murder-casethe-judge-from-kannur-pronounced-the-historic-verdict-that-kerala-was-waiting-for)