---
title: "ലൈഫ് പദ്ധതി പാതിവഴിയിൽ ഉപേഷിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ; മൊകേരി പഞ്ചായത്തിലെ 28 കുടുംബങ്ങൾക്ക് ലൈഫായി."
english_title: "Finance Minister K.N.Balagopal;28 families in Mokeri panchayat have been saved."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162250/finance-minister-knbalagopal28-families-in-mokeri-panchayat-have-been-saved"
published_at: "2023-11-14T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65539bc403dc3_Untitled-3_copy.jpg"
keywords: []
---

# ലൈഫ് പദ്ധതി പാതിവഴിയിൽ ഉപേഷിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ; മൊകേരി പഞ്ചായത്തിലെ 28 കുടുംബങ്ങൾക്ക് ലൈഫായി.

> **Lead Summary:** **** ലൈഫ് ഭവനപദ്ധതി പാതിവഴിയിലുപേക്ഷിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലും അർഹരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊകേരി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധ തി ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**** ലൈഫ് ഭവനപദ്ധതി പാതിവഴിയിലുപേക്ഷിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലും അർഹരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊകേരി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധ തി ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാവിലെ 10 മണിയോടെ മൊകേരി ഗ്രാമപഞ്ചായത്തിലെത്തിയ മന്ത്രിയെ മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുകയായിരുന്നു. ശുചിത്വ ബ്രിഗേഡിയർ പദ്ധതിയുടെ മാർഗരേഖാ പ്രകാശനവും മന്ത്രി നിർവഹിച്ചു. മൂന്ന് ലക്ഷം വീടുകൂടി നിർമ്മിച്ച് പൂർത്തീകരിച്ച് കൊടുത്തു കഴിഞ്ഞാൽ വീടില്ലാത്ത ഒരാൾ പോലുമില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതിനകം നാലു ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി. 16,000 കോടി രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൊകേരി പഞ്ചായത്ത് പി.വത്സൻ സ്വാഗതവും സെക്രട്ട റി കെ.സത്യൻ നന്ദിയും പറഞ്ഞു. വി.ഇ.ഒ. സാരംഗ് റിപ്പോർ ട്ട് അവതരിപിച്ചു.എം.രാജശ്രീ, കെ. വി. മുകുന്ദൻ, വി.പി. ഫീഖ്, കെ.പി. യൂസഫ്, വി.പി.ഷൈനി, എൻ.പ്രസീത, കെ.പി യൂസഫ്, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കുമാരൻ, ലതാ കാണി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162250/finance-minister-knbalagopal28-families-in-mokeri-panchayat-have-been-saved)