---
title: "#vatakara |  വടകരയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥി​ക​ളു​ടെ ജീവൻ രക്ഷിച്ച് 13കാ​ര​ൻ"
english_title: "A 13-year-old# boy saved the lives of# students who drowned in a# pond in# Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162139/a-13-year-old-boy-saved-the-lives-of-students-who-drowned-in-a-pond-in-vadakara"
published_at: "2023-11-14T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553443e1f1f0_6553424153edd_muhammedrasi.jpg"
keywords: []
---

# #vatakara |  വടകരയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥി​ക​ളു​ടെ ജീവൻ രക്ഷിച്ച് 13കാ​ര​ൻ

> **Lead Summary:** **വടകര: **വടകര മ​യ്യ​ന്നൂ​രി​ലെ പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ട് വിദ്യാർത്ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച 13കാ​ര​ൻ മാ​ക്ക​നാ​രി മു​ഹ​മ്മ​ദ് റാ​സി നാ​ട്ടു​കാ​രു​ടെ അ​ഭി​മാ​ന​മാ​യി.

## Article Content

**വടകര: **വടകര മ​യ്യ​ന്നൂ​രി​ലെ പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ട് വിദ്യാർത്ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച 13കാ​ര​ൻ മാ​ക്ക​നാ​രി മു​ഹ​മ്മ​ദ് റാ​സി നാ​ട്ടു​കാ​രു​ടെ അ​ഭി​മാ​ന​മാ​യി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മ​യ്യ​ന്നൂ​രി​ലെ ജു​മാ​മ​സ്ജി​ദി​നോ​ട് ചേ​ർ​ന്ന കു​ള​ത്തി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന എം.​ജെ ഹൈ​സ്കൂ​ൾ 10ാം ത​രം വിദ്യാർത്ഥി​ക​ളാ​യി​രു​ന്ന വ​ര​യാ​ലി​ൽ ഷ​രീ​ഫി​ന്റെ മ​ക​ൻ ഇ​ഷാ​നും മൊ​ട്ടേ​ൻ ത​മ​ൽ സ​മീ​റി​ന്റെ മ​ക​ൻ സ​ഹ​ലും പ​ള്ളി​ക്കു​ള​ത്തി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടു പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് റാ​സി ഓ​ടി​യെ​ത്തി കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു.

നീ​ന്തി​ച്ചെ​ന്ന റാ​സി ര​ണ്ട് പേ​രെ​യും ക​ര​ക്കു​ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ് റാ​സി​യു​ടെ അ​വ​സോ​രോ​പി​ത ഇ​ട​പെ​ട​ലൂ​ടെ ര​ണ്ടു ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ ധീ​ര​ത​യെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​മോ​ദി​ച്ചു.

മ​യ്യ​ന്നൂ​രി​ലെ മാ​ക്ക​നാ​രി മൊ​യ്തു ഹാ​ജി​യു​ടെ മ​ക​ൾ ജ​സ്മി​ന​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് റാ​സി. വി​ല്യാ​പ്പ​ള്ളി എം.​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന റാ​സി എ​ൻ.​സി.​സി അം​ഗം കൂ​ടി​യാ​ണ്. വി​ല്യാ​പ്പ​ള്ളി ചൂ​ര​ക്കൊ​ടി ക​ള​രി സം​ഘ​ത്തി​ൽ​നി​ന്നും ക​ള​രി​പ്പ​യ​റ്റും ജൂ​ഡോ​യും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162139/a-13-year-old-boy-saved-the-lives-of-students-who-drowned-in-a-pond-in-vadakara)