---
title: "പാനൂർ സബ് ജില്ലാ കലോത്സവത്തിന്  കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം ; ആർട്ട് ഗ്യാലറി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു."
english_title: "Panoor Sub District Arts Festival begins at Kovallur Higher Secondary School;Art Gallery was inaugurated by Soman Cuddalore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161956/panoor-sub-district-arts-festival-begins-at-kovallur-higher-secondary-schoolart-gallery-was-inaugurated-by-soman-cuddalore"
published_at: "2023-11-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552482730b5c_Untitled-3_copy.jpg"
keywords: []
---

# പാനൂർ സബ് ജില്ലാ കലോത്സവത്തിന്  കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം ; ആർട്ട് ഗ്യാലറി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **പാനൂർ: ** പാനൂർ സബ് ജില്ലാ കലോത്സവത്തിന് കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം ; ആർട്ട് ഗ്യാലറി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. 80 വിദ്യാലയങ്ങളിലെ നാലായിരത്തിലേറെ വിദ്യാർത്ഥികൾ മേളയിൽ മാറ്റുരക്കും.

## Article Content

**പാനൂർ: ** പാനൂർ സബ് ജില്ലാ കലോത്സവത്തിന് കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം ; ആർട്ട് ഗ്യാലറി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. 80 വിദ്യാലയങ്ങളിലെ നാലായിരത്തിലേറെ വിദ്യാർത്ഥികൾ മേളയിൽ മാറ്റുരക്കും.

ഒന്നാം ദിവസമായ തിങ്കളാഴ്ച 8 വേദികളിലായി രചന മത്സരങ്ങളും , അറബനമുട്ട് വട്ടപ്പാട്ട്, ദഫ് മുട്ട് മത്സരങ്ങളും നടന്നു. ചൊവ്വാഴ്ച രാവിലെ 8:30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ സബ് ജില്ലാ കലോത്സവത്തിന്റെയും പുതുതായി നിർമ്മിച്ച കെ.പി ദിവാകരൻ സ്മാരക ബ്ലോക്കിന്റെയും ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിക്കും. കെ.പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.

കെ മുരളീധരൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂളിൽ പുതുതായി ആരംഭിച്ച ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം പ്രമുഖ കവിയും ചിത്രകാരനുമായ സോമൻ കടലൂർ നിർവഹിച്ചു. പ്രിൻസിപ്പൽ എം ശ്രീജ, എച്ച് എം രേഖ ടി.ടി. പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത് , മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ, എസ്.കെ ചിത്രാംഗദൻ, എൻ.പി സുമോദ് ,വത്സരാജ് മണലാട്ട് എന്നിവർ പങ്കെടുത്തു.

കെ.പി മോഹനൻ എം എൽ എ കലോത്സവ നഗരിയും, ഊട്ടുപുരയും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, സ്റ്റുഡൻ്റ്സ്' പൊലീസ്, ഡിഫൻസ് ടീം എന്നിവർ എല്ലാവിധ സഹായങ്ങളുമായി കലോത്സവ നഗരിയിലുണ്ട്. സ്കൂൾ കലോത്സവം നടക്കുന്നതിനാൽ പാറാട് കല്ലിക്ക ണ്ടി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബസ് സർവീസ് മാത്രമാണ് അനുവദിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161956/panoor-sub-district-arts-festival-begins-at-kovallur-higher-secondary-schoolart-gallery-was-inaugurated-by-soman-cuddalore)