---
title: "കണ്ണം വെള്ളി കെ പി നൂറുദ്ദീന്‍ സാഹിബ് പഠന ഗവേഷണ കേന്ദ്രം , ഉമ്മന്‍ചാണ്ടി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ  നെഹ്‌റു അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു."
english_title: "Chandy Oommen MLA inaugurated the Nehru Memorial Conference organized by Kannam Velli KP Nooruddin Sahib Study and Research Center and Oommen Chandy Center for Community Services."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161954/chandy-oommen-mla-inaugurated-the-nehru-memorial-conference-organized-by-kannam-velli-kp-nooruddin-sahib-study-and-research-center-and-oommen-chandy-center-for-community-services"
published_at: "2023-11-13T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655244fb4ae27_Untitled-2_copy.jpg"
keywords: []
---

# കണ്ണം വെള്ളി കെ പി നൂറുദ്ദീന്‍ സാഹിബ് പഠന ഗവേഷണ കേന്ദ്രം , ഉമ്മന്‍ചാണ്ടി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ  നെഹ്‌റു അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** കണ്ണം വെള്ളി കെ പി നൂറുദ്ദീന്‍ സാഹിബ് പഠന ഗവേഷണ കേന്ദ്രം , ഉമ്മന്‍ചാണ്ടി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നെഹ്‌റു അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണം വെള്ളി കെ പി നൂറുദ്ദീന്‍ സാഹിബ് പഠന ഗവേഷണ കേന്ദ്രം , ഉമ്മന്‍ചാണ്ടി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നെഹ്‌റു അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നൂറുദ്ദീന്‍ സാഹിബ് പഠനഗവേഷണ കേന്ദ്രം ചെയര്‍മാന്‍ സന്തോഷ് കണ്ണംവെള്ളി അധ്യക്ഷനായി. ഡല്‍ഹി സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ട് കെ എന്‍ ജയരാജ് മുഖ്യാതിഥിയായി. കെ പി സി സി മുന്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കരി നെഹ്‌റു അനുസ്മരണം നടത്തി.

മുസ്ലിം ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം ജന സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ പി സാജു, കെ പി സിസി മുന്‍ എക്‌സി. അംഗം വി സുരേന്ദ്രന്‍ മാസ്റ്റര്‍,

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, അഡ്വ സി ടി സജിത്ത്, ഹരിദാസ് മൊകേരി, പി കെ സതീശന്‍, കെ രമേശന്‍, സി വി ജലീല്‍, തേജസ് മുകുന്ദ്, കെ സി ബിന്ദു, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. നൂറുദ്ദീന്‍ സാഹിബ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി കെ പി പ്രമീഷ് സ്വാഗതവും, ട്രഷര്‍ രാജന്‍ കല്ലുമ്മല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161954/chandy-oommen-mla-inaugurated-the-nehru-memorial-conference-organized-by-kannam-velli-kp-nooruddin-sahib-study-and-research-center-and-oommen-chandy-center-for-community-services)