---
title: "#arrest|   പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി പണവും സ്വർണവും ആവശ്യപ്പെട്ടു: കണ്ണൂരിൽ 18 കാരനും, പ്രായപൂർത്തിയാകാത്ത  സുഹൃത്തും പിടിയിൽ"
english_title: "18-year-old man, minor friend arrested in Kannur for taking nude pictures of girl and demanding money and gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161853/18-year-old-man-minor-friend-arrested-in-kannur-for-taking-nude-pictures-of-girl-and-demanding-money-and-gold"
published_at: "2023-11-13T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551eaf5713ee_Untitled-4_copy.jpg"
keywords: []
---

# #arrest|   പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി പണവും സ്വർണവും ആവശ്യപ്പെട്ടു: കണ്ണൂരിൽ 18 കാരനും, പ്രായപൂർത്തിയാകാത്ത  സുഹൃത്തും പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 14 വയസുകാരിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ.

## Article Content

**തളിപ്പറമ്പ് : **സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 14 വയസുകാരിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ.

ബാവു പ്പറമ്പിലെ ബാബുവിൻ്റെ മകൻ തൃച്ചംബരക്കാരൻ വീട്ടിൽ ആദിത്യൻ (18), പ്രായപൂർത്തിയാവാത്ത മറ്റൊരാൾ എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യം മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഒരു പെൺകുട്ടിയെ പാട്ടിലാക്കി നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയ പ്രതികൾ ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ ബ്രേസ്ലറ്റും ആവശ്യപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161853/18-year-old-man-minor-friend-arrested-in-kannur-for-taking-nude-pictures-of-girl-and-demanding-money-and-gold)