---
title: "#case |  തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം ; കണ്ടക്ടറെ മർദ്ദിച്ചതിന് സ്ത്രീയടക്കം നാലുപേർക്ക് കേസ്"
english_title: "#Bus driver killed by train in #Thalassery;A #case has been filed against four #persons including a #woman for assaulting the #conductor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161831/bus-driver-killed-by-train-in-thalasserya-case-has-been-filed-against-four-persons-including-a-woman-for-assaulting-the-conductor"
published_at: "2023-11-13T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551d9df22b94_8021240b-5890-4450-904a-51bbb277f0b6.jpg"
keywords: []
---

# #case |  തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം ; കണ്ടക്ടറെ മർദ്ദിച്ചതിന് സ്ത്രീയടക്കം നാലുപേർക്ക് കേസ്

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ബസ്സ് അപകടത്തിൽ പെട്ട ശേഷം ആത്മരക്ഷാർഥം ഇറങ്ങി ഓടുന്നതി നിടെ ഡ്രൈവർ തീവണ്ടി തട്ടിമരിച്ച സംഭവത്തിൽ കണ്ടക്ടറെ മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്.

## Article Content

**തലശ്ശേരി: **തലശ്ശേരി ബസ്സ് അപകടത്തിൽ പെട്ട ശേഷം ആത്മരക്ഷാർഥം ഇറങ്ങി ഓടുന്നതി നിടെ ഡ്രൈവർ തീവണ്ടി തട്ടിമരിച്ച സംഭവത്തിൽ കണ്ടക്ടറെ മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്.

ഡ്രൈവർ ജീജിത്തിനെയും ആൾക്കൂട്ടം മർദിച്ചെന്നു ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു.കാൽ നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ ഡ്രൈവർ ജിജിത് ഇറങ്ങിയോടിയ ശേഷം ഡ്രൈവറെയും, കണ്ടക്ടറെയും ആൾക്കൂട്ടം മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവർ ജിജിത് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തട്ടി മരിച്ചിരുന്നു.

ദേശീയപാതയിൽ പെട്ടിപ്പാലത്ത് അപകടമുണ്ടായതിന് പിന്നാലെ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുനീറെന്ന കാൽനടയാത്രക്കാരൻ ബസിടിച്ച് വീണതിനു പിന്നാലെ ജനക്കൂട്ടം അക്രമിക്കാനെത്തിയപ്പോൾ ഡ്രൈവർ ഇറങ്ങിയോടി. ഇയാൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനും ന്യൂമാഹി പോലീ സ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161831/bus-driver-killed-by-train-in-thalasserya-case-has-been-filed-against-four-persons-including-a-woman-for-assaulting-the-conductor)