---
title: "മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; ചമ്പാട് സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ"
english_title: "Mokeri Pathipalam resident attacked and robbed 5 lakh case; A native of Champat is in the custody of the Panoor police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161088/mokeri-pathipalam-resident-attacked-and-robbed-5-lakh-case-a-native-of-champat-is-in-the-custody-of-the-panoor-police"
published_at: "2023-11-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dfbd33098d_IMG-20231110-WA0103.jpg"
keywords: []
---

# മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; ചമ്പാട് സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ

> **Lead Summary:** മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; ചമ്പാട് സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ

## Article Content

മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; ചമ്പാട് സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ

ചമ്പാട് അരയാക്കൂലിലെ താവുപുറത്ത് ടി.പി പ്രിയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ 9 പേർ അറസ്റ്റിലായി. പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5ലക്ഷത്തോളം രൂപ പാറാട് വച്ച് തട്ടിപറിച്ചെന്നാണ് കേസ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സി.ഐ എംപി ആസാദിൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ.രാജീവൻ ഒതയോത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ശ്രീജിത്ത്, ജോഷിത്ത്, മിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. .

കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി പി എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കർ, കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ്, സായിഷ് എന്നിവരാണ് നേരത്തെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161088/mokeri-pathipalam-resident-attacked-and-robbed-5-lakh-case-a-native-of-champat-is-in-the-custody-of-the-panoor-police)