---
title: "ന്യായീകരിക്കേണ്ട, ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ ; കരുവന്നൂർ വിഷയത്തിൽ ആഞ്ഞടിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Do not judge, let him who eats salt drink water; Speaker Adv. A. N. Shamseer lashed out at the Karuvannur issue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161052/do-not-judge-let-him-who-eats-salt-drink-water-speaker-adv-a-n-shamseer-lashed-out-at-the-karuvannur-issue"
published_at: "2023-11-10T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ddd655333b_IMG-20231110-WA0065.jpg"
keywords: []
---

# ന്യായീകരിക്കേണ്ട, ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ ; കരുവന്നൂർ വിഷയത്തിൽ ആഞ്ഞടിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** ന്യായീകരിക്കേണ്ട, ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ, കരുവന്നൂർ വിഷയത്തിൽ ആഞ്ഞടിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

## Article Content

ന്യായീകരിക്കേണ്ട, ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ, കരുവന്നൂർ വിഷയത്തിൽ ആഞ്ഞടിച്ച് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

കരുവന്നൂര്‍ വിഷയം ന്യായീകരിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കും ഇല്ലെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍. സഹകരണ ബാങ്കുകള്‍ക്കെതിരെ ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാല്‍ എല്ലാം മാങ്ങയും പോക്കാണെന്നരീതിയിലുള്ള പ്രചരണം ശരിയല്ലയെന്നും.

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടേതാണെന്നും അത് സംരംക്ഷിക്കാനുള്ള ഉത്തരവാദിത്തംജനങ്ങളുടെതാണെന്നും സ്പീക്കര്‍ പറഞ്ഞു.

പാനൂര്‍ കോ.ഓപ്പറേറ്റീവ് ബില്‍ഡിംഗ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ സഹകരണ ഇലക്ട്രിക്കല്‍, പ്ലംബിംഗ് ആന്റ് സാനിറ്ററീസിന്റെ കടവത്തൂര്‍ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.മോഹനന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.നാസര്‍ മാസ്റ്റര്‍ നിക്ഷേപ സ്വീകരണം നിര്‍വ്വഹിച്ചു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി.അബൂബക്കര്‍ ആദ്യവില്പന നടത്തി

.കൂത്തുപറമ്പ് സഹകരണ ഇന്‍സ്‌പെക്ടര്‍ കെ.കെ ആശിഷ്, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂര്‍ ഇസ്മായില്‍, എ.രാഘവന്‍, വി.പി.കുമാരന്‍, സി.കെ.ബി.തിലകന്‍, ഇ.മനോജ് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് കെ.രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എ. പ്യാരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161052/do-not-judge-let-him-who-eats-salt-drink-water-speaker-adv-a-n-shamseer-lashed-out-at-the-karuvannur-issue)