---
title: "പാനൂർ സെൻസിറ്റീവ് ; നേരിട്ടെത്തി സുരക്ഷാ ക്രമീകരണം വിലയിരുത്തി കമ്മീഷണർ"
english_title: "Panoor Sensitive; The commissioner arrived directly and assessed the security arrangements"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160933/panoor-sensitive-the-commissioner-arrived-directly-and-assessed-the-security-arrangements"
published_at: "2023-11-09T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1222cd34c_IMG-20231109-WA0145.jpg"
keywords: []
---

# പാനൂർ സെൻസിറ്റീവ് ; നേരിട്ടെത്തി സുരക്ഷാ ക്രമീകരണം വിലയിരുത്തി കമ്മീഷണർ

> **Lead Summary:** പാനൂർ സെൻസിറ്റീവ് ; നേരിട്ടെത്തി സുരക്ഷാ ക്രമീകരണം വിലയിരുത്തി കമ്മീഷണർ പാനൂരിൽ നവംബർ 22 ന് നടക്കുന്ന നവകേരള സദസിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പൊലീസ് കമ്മീഷണർ അജിത് കുമാറെത്തി.

## Article Content

പാനൂർ സെൻസിറ്റീവ് ; നേരിട്ടെത്തി സുരക്ഷാ ക്രമീകരണം വിലയിരുത്തി കമ്മീഷണർ പാനൂരിൽ നവംബർ 22 ന് നടക്കുന്ന നവകേരള സദസിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പൊലീസ് കമ്മീഷണർ അജിത് കുമാറെത്തി.

വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് അജിത് കുമാർ പാനൂരിനടുത്ത പൂക്കോം റോഡിന് സമീപം നവകേരള സദസ് നടക്കുന്ന ഗ്രൗണ്ട് സന്ദർശിച്ചത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് നവകേരള സദസെങ്കിലും, ആദ്യാവസാനം കൂടുതൽ ഉത്തരവാദിത്വം പൊലീസിനാണ്. ജലപാതാ വിരുദ്ധ സമരസമിതിയും, പാനൂരിലെ മോട്ടോർ വ്യാപാര തൊഴിലാളികളും നവകേരള സദസ് നടക്കുന്ന ദിവസം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

മുസ്ലിം ലീഗും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് പാനൂരിൽ കൂടുതൽ ശ്രദ്ധ പൊലീസ് പുലർത്തുന്നത്.

കമ്മീഷണർക്ക് പുറമെ കണ്ണൂർ സ്പെഷ്യൽ' ബ്രാഞ്ച് എ.സി.പി ധനഞ്ജയബാബു, കൂത്തുപറമ്പ് എ.സി.പി വിനോദ്, പാനൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് എം പി ആസാദ്, പ്രിൻസിപ്പൽ എസ്.ഐ സി.സി ലതീഷ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. നവകേരള സദസ് നടക്കുന്ന തലശേരി, ധർമ്മടം സ്ഥലങ്ങളും കമ്മീഷണർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160933/panoor-sensitive-the-commissioner-arrived-directly-and-assessed-the-security-arrangements)