---
title: "കൂത്ത്പറമ്പ് ഗവ.ആശുപത്രിയിൽ സംഘർഷം ; ഡ്യൂട്ടി ഡോക്ടർക്ക് അസഭ്യവർഷം, സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം"
english_title: "Conflict at Koothparamba Govt. Hospital; Duty doctor abused, security guard assaulted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160146/conflict-at-koothparamba-govt-hospital-duty-doctor-abused-security-guard-assaulted"
published_at: "2023-11-07T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549a77703c3c_images_(23).jpeg"
keywords: []
---

# കൂത്ത്പറമ്പ് ഗവ.ആശുപത്രിയിൽ സംഘർഷം ; ഡ്യൂട്ടി ഡോക്ടർക്ക് അസഭ്യവർഷം, സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

> **Lead Summary:** കൂത്ത്പറമ്പ് ഗവ.ആശുപത്രിയിൽ സംഘർഷം ; ഡ്യൂട്ടി ഡോക്ടർക്ക് അസഭ്യവർഷം, സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

## Article Content

കൂത്ത്പറമ്പ് ഗവ.ആശുപത്രിയിൽ സംഘർഷം ; ഡ്യൂട്ടി ഡോക്ടർക്ക് അസഭ്യവർഷം, സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

കാലിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയയാളും, ഒപ്പമു ണ്ടായിരുന്നവരും കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചീത്ത വിളിക്കു കയും, സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്തതായി പരാതി.

പോലീസെത്തുമ്പോഴേക്കും രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. വൈകീട്ട് ആറരയോടെയാ യിരുന്നു സംഭവം.

സുമേഷ് എന്നയാളും ഒപ്പമുണ്ടായിരുന്ന നാലുപേരുമാണത്രെ അതിക്രമം നടത്തിയത്. സുമേഷിന് കാലിന് മുറിവേറ്റ നിലയിലാണ് ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയിരുന്നത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സജന ഡ്രസ്സിങ് റൂമിൽ ഒരു സ്ത്രീയെ പരിശോധിക്കുകയായിരുന്നു.

വന്നയുടനെ താന്റെ കാലിന് തുന്നലിടാനാവശ്യപ്പെട്ടപ്പോൾ അല്പം കാത്തുനിൽക്കാനാവശ്യപ്പെട്ടതാണ് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് സംഘം ഡ്രസ്സിങ് റൂമിന്റെ വാതിൽ ബലമായി തുറക്കുകയും, ഡ്യൂട്ടി ഡോക്ടറെ ചീത്ത വിളിക്കുകയും ചെയ്യുന്നത് സെക്യൂരിറ്റി ജീവനക്കാരൻ തടയാൻ ശ്രമിച്ചു.

ഈ സംഘർഷ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ആയിത്തറ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പി. പ്രേമാനന്ദനെ സംഘം മർദ്ദിക്കുകയും ചെയ്തത്രെ.

വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160146/conflict-at-koothparamba-govt-hospital-duty-doctor-abused-security-guard-assaulted)