മൊകേരി പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അതി ദരിദ്രർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി.
പാറേമ്മൽ തരിശിക്കാട്ടിൽ ലക്ഷ്മിക്കും ഈസ്റ്റ് വള്ള്യായി പരിമഠത്തിൽ വിനോദനും നിർമിച്ച വീടിന്റെ താക്കോൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ കൈമാറി. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷനായി.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി എൻ സാരംഗ് റിപ്പോർട്ടവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജശ്രീ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.വി മുകുന്ദൻ, വിപി റഫീഖ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി. സത്യൻ സ്വാഗതവും പ്രസന്ന ദേവരാജൻ നന്ദിയും പറഞ്ഞു. മൊകേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 28 വീടുകളുടെ താക്കോൽ ധനകാര്യമന്ത്രി കെഎൻ. ബാലഗോപാൽ 14ന് മൊകേരി പഞ്ചായത്ത് ഹാളിൽ ഗുണഭോ ക്താക്കൾക്ക് കൈമാറും.
Mokeri Panchayat handed over the keys to the houses built for the very poor under the Life Housing Scheme
