---
title: "വൈദ്യുത ചാർജ് വർധന ; പാനൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക്  കോൺഗ്രസ് മാർച്ച് നടത്തി"
english_title: "Increase in electric charge; UDF marched to Panoor Electricity Office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159904/increase-in-electric-charge-udf-marched-to-panoor-electricity-office"
published_at: "2023-11-06T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548844d78354_IMG-20231106-WA0028.jpg"
keywords: []
---

# വൈദ്യുത ചാർജ് വർധന ; പാനൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക്  കോൺഗ്രസ് മാർച്ച് നടത്തി

> **Lead Summary:** വൈദ്യുത ചാർജ് വർധന ; പാനൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

## Article Content

വൈദ്യുത ചാർജ് വർധന ; പാനൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

വൈദ്യുതി ചാർജ് വർധനവിനെതിരെയും, ഇടത് ദുർഭരണത്തിനെതിരെയും പാനൂരിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. പാനൂർ, കൂത്ത്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

പാനൂർ എസ്.ഐ സി സി ലതീഷിൻ്റെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസി കെ .പി ഹാഷിം, കെ പി സി സി അംഗം വി.സുരേന്ദ്രൻ, ഡി സി സി സെക്രട്ടറി കെ.പി സാജു, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണം വള്ളി, സി വി എ ജലീൽ, ടി.കെ അശോകൻ, ഒ.ടി നവാസ്, പ്രീതാ അശോക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159904/increase-in-electric-charge-udf-marched-to-panoor-electricity-office)