---
title: "കൂത്ത്പറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു ; ആറു പേർ അറസ്റ്റിൽ*"
english_title: "A resident of koothparampa was kidnapped in a car and robbed of money; Six people arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159706/a-resident-of-koothparampa-was-kidnapped-in-a-car-and-robbed-of-money-six-people-arrested"
published_at: "2023-11-05T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547671d759d7_IMG-20231105-WA0066.jpg"
keywords: []
---

# കൂത്ത്പറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു ; ആറു പേർ അറസ്റ്റിൽ*

> **Lead Summary:** കൂത്ത്പറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു ; ആറു പേർ അറസ്റ്റിൽ*

## Article Content

കൂത്ത്പറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു ; ആറു പേർ അറസ്റ്റിൽ*

കൂത്തുപറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആറു പേരെ കണ്ണവം എസ്.ഐ. ടി.എം. വിപിനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണവം സ്വദേശികളായ നിഖിൽ, അഭിനന്ദ്, കോളയാട് സ്വദേശികളായ റോബിൻ, ജോൺ, അജ്മൽ, ഈരായിക്കൊല്ലി സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 31നാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതികൾ കെ. എൽ 58 എ.സി 5847 സ്കൂട്ടറിൽ സഞ്ചരിക്കുകയാ യിരുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ആയിഷ മൻസിലിൽ എം.എ.മുഹമ്മദ് ഹനീഫയെ (35) ചുണ്ട എന്ന സ്ഥലത്ത് വച്ച് ചവിട്ടിവീഴ്ത്തി ബലമായി ആൾട്ടോ കാറിൽ പിടിച്ചുകയറ്റി മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന 15,000 രൂപ തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പിടിയിലായ നിഖിൽ കൊല ക്കേസിലും റോബിൻ, അജ്മൽ എന്നിവർ വധശ്രമക്കേ സിലും പ്രതിയാണ്. പ്രൊബേഷൻ എസ്.ഐ കെ. വിപിൻ, സീനിയർ സി.പി.ഒ ബിജേഷ് തെക്കുമ്പാടൻ, സി. പിമാരായ അഷ്റഫ് കോറോത്ത്, പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദീൻ, അനീസ് സരിത്ത് എന്നിവരും പ്രതി കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159706/a-resident-of-koothparampa-was-kidnapped-in-a-car-and-robbed-of-money-six-people-arrested)