---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയനുവദിച്ച യന്ത്രവത്കൃത കിണ്ണത്തപ്പ നിർമ്മാണ യൂണിറ്റ് പാനൂർ വള്ളങ്ങാട് പ്രവർത്തനം തുടങ്ങി"
english_title: "Panoor Vallangad mechanized kennatappa manufacturing unit included in Panur Block Panchayat 2022-23 Annual Plan has started functioning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159182/panoor-vallangad-mechanized-kennatappa-manufacturing-unit-included-in-panur-block-panchayat-2022-23-annual-plan-has-started-functioning"
published_at: "2023-11-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544b6621a36e_IMG-20231103-WA0039.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയനുവദിച്ച യന്ത്രവത്കൃത കിണ്ണത്തപ്പ നിർമ്മാണ യൂണിറ്റ് പാനൂർ വള്ളങ്ങാട് പ്രവർത്തനം തുടങ്ങി

> **Lead Summary:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയനുവദിച്ച യന്ത്രവത്കൃത കിണ്ണത്തപ്പ നിർമ്മാണ യൂണിറ്റ് പാനൂർ വള്ളങ്ങാട് പ്രവർത്തനം തുടങ്ങി.

## Article Content

പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയനുവദിച്ച യന്ത്രവത്കൃത കിണ്ണത്തപ്പ നിർമ്മാണ യൂണിറ്റ് പാനൂർ വള്ളങ്ങാട് പ്രവർത്തനം തുടങ്ങി.

മൊകേരി വള്ളങ്ങാട് തയ്യുള്ളതിൽ നക്ഷത്രയിൽ പി.കെ സുരേന്ദ്രൻ, നിസ്‌ല എന്നിവ വരാണ് സംരംഭകർ. നേരത്തെ ഇവർക്ക് കിണ്ണത്തപ്പ നിർമ്മാണ യൂണിറ്റ് ഉണ്ടായിരുന്നു.

യൂണിറ്റ് പൂർണ്ണമായും യന്ത്രവത്കൃതമാക്കിയിട്ടുണ്ട്. ഇരുനൂറ് കിലോ കിണ്ണത്തപ്പം വരെ രണ്ടു ഘട്ടങ്ങളായി ഒരു ദിവസം ഉണ്ടാക്കാമെന്ന് സംരംഭകരായ പി.കെ സുരേന്ദ്രനും, നിസ്ലയും പറഞ്ഞു. 3,30,000 രൂപയാണ് സംരംഭത്തിന് ചിലവായ തുക. പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു.

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി സതി, സരള, ശരത്ത് ശശിധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159182/panoor-vallangad-mechanized-kennatappa-manufacturing-unit-included-in-panur-block-panchayat-2022-23-annual-plan-has-started-functioning)