---
title: "കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു, മരണം 2 ആയി "
english_title: "Kalamassery blast;A native of Thodupuzha who was undergoing treatment died, bringing the death toll to 2"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157919/kalamassery-blasta-native-of-thodupuzha-who-was-undergoing-treatment-died-bringing-the-death-toll-to-2"
published_at: "2023-10-29T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e78fac6da6_download_(1).jpg"
keywords: []
---

# കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു, മരണം 2 ആയി 

> **Lead Summary:** **കളമശ്ശേരി: ** കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ​

## Article Content

**കളമശ്ശേരി: ** കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ​

ഇവർക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോ​ഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ​ഗുരുതരമായി തുടരുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157919/kalamassery-blasta-native-of-thodupuzha-who-was-undergoing-treatment-died-bringing-the-death-toll-to-2)