---
title: "# Kalamaseryblast |  കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പരിശോധന ; കണ്ണൂരിലും ഒരാൾ കസ്റ്റഡിയിൽ"
english_title: "After the# Kalamasery blast, widespread inspection across the state;One person is also in #custody in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157853/after-the-kalamasery-blast-widespread-inspection-across-the-stateone-person-is-also-in-custody-in-kannur"
published_at: "2023-10-29T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e2c1f79a01_download_(11).jpg"
keywords: []
---

# # Kalamaseryblast |  കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പരിശോധന ; കണ്ണൂരിലും ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** **കളമശേരി: ** കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

## Article Content

**കളമശേരി: ** കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്കി.

ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം നടത്തും. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157853/after-the-kalamasery-blast-widespread-inspection-across-the-stateone-person-is-also-in-custody-in-kannur)