---
title: "#Kalamaseryblast |  കളമശേരി സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത് ; സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്ന് മന്ത്രിമാർ"
english_title: "Do not #spread #speculations on the# Kalamasery blast#Ministers that# social media is under government #surveillance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157850/do-not-spread-speculations-on-the-kalamasery-blastministers-that-social-media-is-under-government-surveillance"
published_at: "2023-10-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e2ab5bb6ad_download_(9).jpg"
keywords: []
---

# #Kalamaseryblast |  കളമശേരി സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത് ; സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്ന് മന്ത്രിമാർ

> **Lead Summary:** **കളമശ്ശേരി: ** കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവർക്ക് 80, 90 ശതമാനം പൊളളലേറ്റിട്ടുണ്ട്.

## Article Content

**കളമശ്ശേരി: ** കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവർക്ക് 80, 90 ശതമാനം പൊളളലേറ്റിട്ടുണ്ട്.

ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. ആനാവശ്യ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157850/do-not-spread-speculations-on-the-kalamasery-blastministers-that-social-media-is-under-government-surveillance)