---
title: "#Waterway |  കൂത്ത്പറമ്പ് മണ്ഡലം നവകേരള സദസ് നടക്കുന്ന നവംബർ 22ന് പാനൂരിൽ  പ്രതിഷേധ ദിനം ; ജലപാത വിരുദ്ധ സമിതിയുടെ മാർച്ചും"
english_title: "A day of protest in Panoor on November 22 where the Koothparamba constituency Navakerala Sadas will be held;And the march of the Anti-Waterway Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157709/a-day-of-protest-in-panoor-on-november-22-where-the-koothparamba-constituency-navakerala-sadas-will-be-heldand-the-march-of-the-anti-waterway-committee"
published_at: "2023-10-28T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d38348efb4_Untitled-8_copy.jpg"
keywords: []
---

# #Waterway |  കൂത്ത്പറമ്പ് മണ്ഡലം നവകേരള സദസ് നടക്കുന്ന നവംബർ 22ന് പാനൂരിൽ  പ്രതിഷേധ ദിനം ; ജലപാത വിരുദ്ധ സമിതിയുടെ മാർച്ചും

> **Lead Summary:** ***പാനൂർ: *** അശാസ്ത്രീയമായി നിർമ്മിച്ച ട്രാഫിക് സിഗ്നൽ സംവിധാനത്തെ തുടർന്ന് പൊതുജനങ്ങളും മോട്ടോർ തൊഴിലാളികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന പാനൂർ നഗരസഭയുടെ മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ചാണ് വ്യാപാരി,ചുമട് , മോട്ടോർ തൊഴിലാളി പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 22ന് പാനൂരിൽ പ്രതിഷേധ ദിനം ആചരിക്കുന്നത്.

## Article Content

***പാനൂർ: *** അശാസ്ത്രീയമായി നിർമ്മിച്ച ട്രാഫിക് സിഗ്നൽ സംവിധാനത്തെ തുടർന്ന് പൊതുജനങ്ങളും മോട്ടോർ തൊഴിലാളികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന പാനൂർ നഗരസഭയുടെ മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ചാണ് വ്യാപാരി,ചുമട് , മോട്ടോർ തൊഴിലാളി പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 22ന് പാനൂരിൽ പ്രതിഷേധ ദിനം ആചരിക്കുന്നത്.

അന്ന് തന്നെയാണ് കൂത്ത്പറമ്പ് മണ്ഡലം നവകേരള സദസ്സ് പാനൂർ ഗ്രൗണ്ടിൽ നടക്കുന്നതും. സിഗ്നൽ വിഷയത്തിൽ പാനൂരിൽ ആഹ്വാനം ചെയ്ത ഹർത്താൽ, പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എതിരുനിന്നിട്ടും വിജയിപ്പിക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു. അന്നു തന്നെ സംയുക്ത കൃത്രിമ ജലപാതാ വിരുദ്ധ സമിതി നവകേരള സദസ് നടത്തുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ജലപാത സമരക്കാരുടെ പ്രതിഷേധത്തിലാവട്ടെ സി പി എം ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, കുടുംബങ്ങളുമുണ്ട്.അതുകൊണ്ട് തന്നെ പ്രതിഷേധ പരിപാടികളെ പൊലീസും, സി പി എമ്മും ഗൗരവതരമായാണ് കാണുന്നത്. പാനൂർ വ്യാപാര ഭവനിൽ ചേർന്ന സമരസമിതി യോഗത്തിൽ കെകെ പുരുഷോത്തവൻ അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, ഇ. രാജേഷ്, കെ സന്തോഷ്, സി പി സജീവൻ , കെ സുരേന്ദ്രൻ ,കെ രാജൻ, എം വി പ്രശാന്തൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157709/a-day-of-protest-in-panoor-on-november-22-where-the-koothparamba-constituency-navakerala-sadas-will-be-heldand-the-march-of-the-anti-waterway-committee)