---
title: "#VishnuPriyamurder |  പാനൂരിലെ വിഷ്ണുപ്രീയ കൊലക്കേസ് ; കോടതിയിലെ സാക്ഷി കൂട്ടിൽ വിങ്ങിപ്പൊട്ടി കാമുകനായ സാക്ഷി"
english_title: "Vishnu Priya murder case in Panoor;A witness who is a lover of the court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157684/vishnu-priya-murder-case-in-panoora-witness-who-is-a-lover-of-the-court"
published_at: "2023-10-28T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d1d62c0618_Untitled-6_copy.jpg"
keywords: []
---

# #VishnuPriyamurder |  പാനൂരിലെ വിഷ്ണുപ്രീയ കൊലക്കേസ് ; കോടതിയിലെ സാക്ഷി കൂട്ടിൽ വിങ്ങിപ്പൊട്ടി കാമുകനായ സാക്ഷി

> **Lead Summary:** ** പാനൂർ : ** പ്രണയം നിരസിച്ചതിന് വീട്ടിൽ കയറി പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ മുഖ്യ സാക്ഷിയായ കാമുകൻ പനമ്പാടിയിലെ വിപിൻ രാജിന്റെ മൊഴി കോടതി മുറിയിൽ വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹി ച്ചു. പലപ്പോഴും കണ്ഠമിടറിയും കണ്ണുകൾ ഈറനണിഞ്ഞുമാണ് വിപിൻരാജ് മൊഴി നൽകിയത്.

## Article Content

** പാനൂർ : ** പ്രണയം നിരസിച്ചതിന് വീട്ടിൽ കയറി പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ മുഖ്യ സാക്ഷിയായ കാമുകൻ പനമ്പാടിയിലെ വിപിൻ രാജിന്റെ മൊഴി കോടതി മുറിയിൽ വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹി ച്ചു. പലപ്പോഴും കണ്ഠമിടറിയും കണ്ണുകൾ ഈറനണിഞ്ഞുമാണ് വിപിൻരാജ് മൊഴി നൽകിയത്.

പാനൂർ വള്ള്യായിയിലെ കണ്ണച്ചൻ കണ്ടി വീട്ടിൽ വിഷ്ണുപ്രിയ കൊലപ്പെടുമ്പോൾ വിഷ്ണു പ്രിയയുമായി താൻ വീഡിയോ കോൾ വഴി സംസാരിച്ചു കൊണ്ടിരി ക്കുകയായിരുന്നുവെന്ന് വിപിൻ രാജ് മൊഴി നൽകി. ഏതാണ്ട് 13 മിനുട്ട് താൻ വിഷ്ണു പ്രിയയുമായി സംസാരിച്ചതായി പ്രോസിക്യൂഷന് വേണ്ടി ഹാജരാവുന്ന ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ അജിത്ത് കുമാറിന്റെ ചീഫ് വിസ്താരത്തിൽ വിപിൻ രാജ് മൊഴി നൽകി.

സംസാരിച്ചുകൊ ണ്ടിരിക്കുമ്പോൾ ശ്യാംജിത്ത് വീട്ടിൽ വന്നതായി വിഷ്ണുപ്രിയ തന്നോട് പറഞ്ഞിരുന്നു. അവന്റെ മുഖം അവളുടെ ഫോണിൽ താൻ കണ്ടു. പിന്നീട് കരച്ചിലാണ് കേട്ടത്. വിഷ്ണുപ്രിയക്ക് എന്തോ സംഭവിച്ചതായി മനസ്സിലായതായും സാക്ഷി പറഞ്ഞു. താൻ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. അഞ്ച് വർഷം മുമ്പാണ് വിഷ്ണു പ്രിയയെ പരിചയപ്പെട്ടത്. ശ്യാംജിത്തിന്റെ സ്വഭാവദൂഷ്യം കാരണം അവനെ ഒഴി വാക്കിയതായി വിഷ്ണു പ്രിയ പറഞ്ഞിരുന്നു. തങ്ങൾ ഒരുമിച്ച് കോഴിക്കോട് പോയിരുന്നു. നടക്കാവിലെ ഒരു ഹോട്ടലിന് മുന്നിൽ താൻ ബൈക്ക് വെച്ച് ഫോണിൽ സുഹൃത്തുമായി സംസാരിക്കമ്പോൾ ശ്യാംജിത്തും അവിടെ എത്തിയിരുന്നു.

തന്നെ ഒഴിവാക്കാൻ വിഷ്ണുപ്രിയ യോട് പറഞ്ഞപ്പോൾ തങ്ങൾ ഇഷ്ടത്തിലാണെന്നും ഒഴിവാക്കാൻ പറ്റില്ലെന്നും അവൾ പറഞ്ഞിരുന്നു. പല തവണ ശ്യാംജിത്ത് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ട്. ഭീഷണി രൂപത്തിലായിരുന്നു സംസാരം. ഒക്ടോബർ 11 ന് വിഷ്ണു പ്രിയയെ തന്റെ അമ്മയെ കാണിക്കാൻ വേണ്ടി മലപ്പുറത്തുള്ള തന്റെ വീട്ടിലേക്ക് അവളെയും കൂട്ടി വന്നിരുന്നു.

കൊലപ്പെടുന്നതിന് മുമ്പ് പല തവണ അവൾ തന്നെ വിളിച്ചിരുന്നു. ശ്യാംജിത്ത് വീട്ടിൽ എത്തിയത് മൊബൈലിന്റെ പിൻ ക്യാമറ വഴിയാണ് അവൾ തന്നെ കാണിച്ചത്. വിഷ്ണുപ്രിയയെ വീട്ടുകാർ അമ്മു എന്നാണ് വിളിച്ചിരുന്നത്. 2021 ഒക്ടോബർ 12ന് പകൽ 12 മണിയോടെയാണ് വിഷ്ണു പ്രിയ കൊല്ലപ്പെടുന്നത്. മാനന്തേരിയിലെ ശ്യാംജിത്ത് ആണ് കേസിലെ പ്രതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157684/vishnu-priya-murder-case-in-panoora-witness-who-is-a-lover-of-the-court)