---
title: "#busstrike  | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ  ബസ്സുകള്‍ 31 ന് സൂചനാ സമരവും, നവംബർ  21 മുതൽ  അനിശ്ചിത കാല സമരവും നടത്തും "
english_title: "Private buses in Kerala will hold an indicative strike on November 31 and an indefinite strike from November 21 to raise various demands;Thalassery Private Bus Operators Association will also participate in the strike."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157636/private-buses-in-kerala-will-hold-an-indicative-strike-on-november-31-and-an-indefinite-strike-from-november-21-to-raise-various-demandsthalassery-private-bus-operators-association-will-also-participate-in-the-strike"
published_at: "2023-10-28T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ce215d93ec_Untitled-3_copy.jpg"
keywords: []
---

# #busstrike  | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ  ബസ്സുകള്‍ 31 ന് സൂചനാ സമരവും, നവംബർ  21 മുതൽ  അനിശ്ചിത കാല സമരവും നടത്തും 

> **Lead Summary:** ***തലശേരി: *** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ 31 ന് സൂചനാ സമരവും, നവംബർ 21 മുതൽ അനിശ്ചിത കാല സമരവും നടത്തും 

## Article Content

***തലശേരി: *** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ 31 ന് സൂചനാ സമരവും, നവംബർ 21 മുതൽ അനിശ്ചിത കാല സമരവും നടത്തും 

സമരത്തിൽ തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, സീറ്റ് ബല്‍ട്ട്, ക്യാമറ, ഘടിപ്പിക്കല്‍ വിഷയങ്ങളില്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ബസ് വ്യവസായം അതിവ ഗുരുതര പ്രതിസന്ധി നേരിടുമ്പോള്‍ കൂടുതല്‍ പ്രയാസങ്ങളാണ് സീറ്റ് ബല്‍ട്ട്, ക്യാമറ ഘടിപ്പിക്കല്‍ ഉത്തരവുകളിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നത്.

പ്രശ്‌നങ്ങള്‍ പല തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും ബസ്സുടമകളെ സഹായിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു - പ്രസിഡണ്ട് കെ.വേലായുധന്‍, ജനറല്‍ സിക്രട്ടറി കെ ഗംഗാധരന്‍, സഹ ഭാരവാഹികളായ കെ.കെ. ജിനചന്ദ്രന്‍, കെ.പ്രേമാനന്ദന്‍, കെ. ദയാനന്ദന്‍, എന്‍.പി.വിജയന്‍, ടി.പി. പ്രേമനാഥന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157636/private-buses-in-kerala-will-hold-an-indicative-strike-on-november-31-and-an-indefinite-strike-from-november-21-to-raise-various-demandsthalassery-private-bus-operators-association-will-also-participate-in-the-strike)