---
title: "#MuslimLeague  |  പലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി പാനൂരിൽ ബഹുജന റാലിയുമായി മുസ്ലിം ലീഗ്"
english_title: "Muslim League held a mass rally in Panur in solidarity with the Palestinian people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157594/muslim-league-held-a-mass-rally-in-panur-in-solidarity-with-the-palestinian-people"
published_at: "2023-10-28T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cbfd579184_Untitled-3_copy.jpg"
keywords: []
---

# #MuslimLeague  |  പലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി പാനൂരിൽ ബഹുജന റാലിയുമായി മുസ്ലിം ലീഗ്

> **Lead Summary:** ***പാനൂർ: *** പാനൂർ പിറന്ന നാട്ടിൽ അഭയാർത്ഥികളായി കഴിഞ്ഞ് അതി ജീവനത്തിനായി പൊരുതുന്ന പാവപ്പെട്ട പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലി നടത്തി. പാനൂർ ലീഗ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടൻകണ്ടി അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗിന്റെയും പോഷക സംഘ ടനകളുടെയും ജില്ലാ മണ്ഡലം നേതാക്കൾ റാലിയിൽ അണിനിരന്നു.

## Article Content

***പാനൂർ: *** പാനൂർ പിറന്ന നാട്ടിൽ അഭയാർത്ഥികളായി കഴിഞ്ഞ് അതി ജീവനത്തിനായി പൊരുതുന്ന പാവപ്പെട്ട പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലി നടത്തി. പാനൂർ ലീഗ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടൻകണ്ടി അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗിന്റെയും പോഷക സംഘ ടനകളുടെയും ജില്ലാ മണ്ഡലം നേതാക്കൾ റാലിയിൽ അണിനിരന്നു.

ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ്, മത്തത്ത് അ ബ്ബാസ് ഹാജി, എം സി അൻവർ, ഇ എം ബഷീർ, ഗഫൂർ മൂലശ്ശേരി, സി പി റഫീഖ്, എൻ പി മുനീർ, നസിർ പുത്തൂർ, നൗഷാദ് അണിയാരം, കാസിം മൊകേരി, ടി പി ഇബ്രാഹിം , വി ഫൈസൽ മാസ്റ്റർ, കെ കെ അനസ്, വി പി അബ്ദുല്ല ഹാജി, സെക്കീന തെക്കയിൽ, എം ടി കെ സുലൈഖ, നസീമ ചാമാളി. കെ വി റംല ടീച്ചർ, കെ പി സീനത്ത് എന്നിവർ നേതൃത്വം നൽകി. പാനൂർ ബസ്സ്സ്റ്റാൻഡിൽ നടന്ന സമാപനം മുസ്ലിം ലീഗ് - ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡ ലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് അധ്യക്ഷനായി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, സി കെ മുഹമ്മദലി, ടി പി മുസ്തഫ, കെ പി മൂസ്സഹാജി, കെ സി കുഞ്ഞബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157594/muslim-league-held-a-mass-rally-in-panur-in-solidarity-with-the-palestinian-people)