---
title: "#Case | ചൊക്ലിയിൽ  കുട്ടി ഡ്രൈവർ ബൈക്ക് സഹിതം പിടിയിൽ ; രക്ഷിതാവിനെതിരേ കേസ്"
english_title: "Child driver arrested with bike in Chokli;Case against the parent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157555/child-driver-arrested-with-bike-in-choklicase-against-the-parent"
published_at: "2023-10-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ca02bd7638_download_(1).jpg"
keywords: []
---

# #Case | ചൊക്ലിയിൽ  കുട്ടി ഡ്രൈവർ ബൈക്ക് സഹിതം പിടിയിൽ ; രക്ഷിതാവിനെതിരേ കേസ്

> **Lead Summary:** ***ചൊക്ലി: ***ചൊക്ലിയിൽ കുട്ടി ഡ്രൈവർ ബൈക്ക് സഹിതം പിടിയിൽ ,രക്ഷിതാവിനെതിരേ കേസ് .17കാരന് ഓടിക്കാൻ ബൈക്ക് നൽകിയ രക്ഷിതാവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

## Article Content

***ചൊക്ലി: ***ചൊക്ലിയിൽ കുട്ടി ഡ്രൈവർ ബൈക്ക് സഹിതം പിടിയിൽ ,രക്ഷിതാവിനെതിരേ കേസ് .17കാരന് ഓടിക്കാൻ ബൈക്ക് നൽകിയ രക്ഷിതാവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

ചൊക്ലി കാഞ്ഞിര ത്തിൻകീഴിലെ മസ്ജിദ് ക്വാർട്ടേഴ്സിൽ താമസക്കാരനായ എൻ.കെ. നാസറിനെതിരെയാണ് കേസ്. കാഞ്ഞിരത്തിൻ കീഴിൽ വച്ചാണ് കെ.എൽ 58 എ.എഫ് 5432 ബൈക്ക് ഓടിക്കുന്നതിനിടെ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ. രഞ്ജുവാണ് കുട്ടിയുടെ രക്ഷിതാവായ നാസിറിനെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157555/child-driver-arrested-with-bike-in-choklicase-against-the-parent)