---
title: "പാനൂരിൽ പാലസ്തീന്  ഐക്യദാർഡ്യവുമായി കേരള പ്രവാസി സംഘം"
english_title: "Kerala expatriate group in solidarity with Palestine in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157518/kerala-expatriate-group-in-solidarity-with-palestine-in-panoor"
published_at: "2023-10-28T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c7ef5ebaff_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ പാലസ്തീന്  ഐക്യദാർഡ്യവുമായി കേരള പ്രവാസി സംഘം

> **Lead Summary:** ***പാനൂർ: *** ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പ്രതിഷേധം വ്യാപകം. ജനവാസ കേന്ദ്രത്തിലും ആശുപത്രിക ളിലും അഭയാർത്ഥി കേമ്പുകളിലും സ്കൂളുകളിലുമടക്കം മിസൈൽ വർഷിച്ച് നിരപരാധികളായ കുഞ്ഞുങ്ങളേയും നിരാലംബരായ സ്ത്രീകളേയും കൊന്നൊടുക്കുന്ന മനുഷ്യ കുരുതിക്കെതിരെയുമാണ് പ്രതിഷേധം.

## Article Content

***പാനൂർ: *** ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പ്രതിഷേധം വ്യാപകം. ജനവാസ കേന്ദ്രത്തിലും ആശുപത്രിക ളിലും അഭയാർത്ഥി കേമ്പുകളിലും സ്കൂളുകളിലുമടക്കം മിസൈൽ വർഷിച്ച് നിരപരാധികളായ കുഞ്ഞുങ്ങളേയും നിരാലംബരായ സ്ത്രീകളേയും കൊന്നൊടുക്കുന്ന മനുഷ്യ കുരുതിക്കെതിരെയുമാണ് പ്രതിഷേധം.

ഗാസയിലും വെസ്റ്റ് ബാങ്കിലും പാലസ്തീൻ ജനതയ്ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിനെ ഏകപക്ഷീയമായ പിന്തുണക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയത്തിനുമെതിരെ സ്വാതന്ത്ര പാലസ്തീന് വേണ്ടി പോരാടുന്ന പാലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാലസ് തീൻ ഐക്യദാർഡ്യസദസും പ്രകടനവും സംഘടിപ്പിച്ചു.

പ്രവാസി സംഘം പാനൂർ ഏരിയ പ്രസിഡണ്ട് സി.കെ.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. പാലസ്തീൻ ഐക്യ ദാർഡ്യ സദസ് പാനൂർ നഗരസഭ കൗൺസിലറും സിപി എം നേതാവുമായ കെ.കെ.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.മുകുന്ദൻ, അഷറഫ് പൂക്കോം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157518/kerala-expatriate-group-in-solidarity-with-palestine-in-panoor)