---
title: "#accident |  പാനൂരിൽ  അപകടത്തിൽ  പെട്ട കാറിലെ  ഡ്രൈവർ ഉറങ്ങിപ്പോയ നിലയിൽ ; വട്ടം കറങ്ങി പൊലീസും നാട്ടുകാരും, ദുരൂഹത."
english_title: "The# driver of the car that was involved in the #accident in Panoor fell asleep;The #police and locals #circled around, the #mystery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157462/the-driver-of-the-car-that-was-involved-in-the-accident-in-panoor-fell-asleepthe-police-and-locals-circled-around-the-mystery"
published_at: "2023-10-27T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be629d8653_Untitled-3_copy.jpg"
keywords: []
---

# #accident |  പാനൂരിൽ  അപകടത്തിൽ  പെട്ട കാറിലെ  ഡ്രൈവർ ഉറങ്ങിപ്പോയ നിലയിൽ ; വട്ടം കറങ്ങി പൊലീസും നാട്ടുകാരും, ദുരൂഹത.

> **Lead Summary:** **പാനൂർ: ** പാനൂർ ഗുരുസന്നിധിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിലിടിച്ച കാർ ഡ്രൈവറെ ഉറങ്ങിപ്പോയ നിലയിൽ കണ്ടത് ആശങ്ക പടർത്തി. KL 54 K 2843 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്.

## Article Content

**പാനൂർ: ** പാനൂർ ഗുരുസന്നിധിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിലിടിച്ച കാർ ഡ്രൈവറെ ഉറങ്ങിപ്പോയ നിലയിൽ കണ്ടത് ആശങ്ക പടർത്തി. KL 54 K 2843 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്.

കൂത്ത്പറമ്പിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പാനൂർ വഴി വരികയായിരുന്നു കാർ. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഡ്രൈവർ മയക്കത്തിലായിരുന്നു. പലതവണ മുട്ടി വിളിച്ചിട്ടും കാറിനുള്ളിലെ ഡ്രൈവർ അറിഞ്ഞില്ല. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ പൊലീസ് ഗ്ലാസ് വെട്ടിപ്പൊളിക്കാൻ ശ്രമിക്കുമ്പോഴേക്കും യുവാവ് ഉറക്കം വിട്ടുണർന്നു.

ഇതോടെ കാറിൽ മറ്റൊരു യാത്രക്കാരനുണ്ടായതായും അയാൾ പോയതായും ഡ്രൈവർ അറിയിച്ചു. അപകടത്തിൽ പെട്ട കാർ ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അപകടം നടന്നയുടനെ സ്ഥലം വിട്ട സുഹൃത്തിനെ കേന്ദ്രീകരിച്ചാണിപ്പോൾ അന്വേഷണമെന്നാണ് സൂചന. കാർ ഡ്രൈവറെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്. ഇതിൻ്റെ ഫലം ലഭിച്ചാൽ പൊലീസ് തുടർ നടപടികളെടുക്കും. സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന് പൊലീസ് തന്നെ സൂചന നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157462/the-driver-of-the-car-that-was-involved-in-the-accident-in-panoor-fell-asleepthe-police-and-locals-circled-around-the-mystery)