---
title: "#arrest |  രണ്ട് കിലോയോളം  കഞ്ചാവുമായി കണ്ണൂർ  സ്വദേശിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു."
english_title: "#Valapatnam police #arrested a youth from Kannur with about two kilos of ganja."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157425/valapatnam-police-arrested-a-youth-from-kannur-with-about-two-kilos-of-ganja"
published_at: "2023-10-27T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc892152c8_Untitled-1_copy.jpg"
keywords: []
---

# #arrest |  രണ്ട് കിലോയോളം  കഞ്ചാവുമായി കണ്ണൂർ  സ്വദേശിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.

> **Lead Summary:** **കണ്ണൂർ: ** രണ്ട് കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴീക്കോട് ഓലാടത്ത് താഴെ റോഡരികിലെ കടയുടെ സമീപത്ത് നിന്നും അഴീക്കോട് അറക്കൽ ഹൗസിലെ അസ്ക്കർ നെ എസ്ഐ എ. നിതിനും സംഘവും രാത്രിയോടെ കസ്റ്റഡിയി ലെടുത്തത്.

## Article Content

**കണ്ണൂർ: ** രണ്ട് കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴീക്കോട് ഓലാടത്ത് താഴെ റോഡരികിലെ കടയുടെ സമീപത്ത് നിന്നും അഴീക്കോട് അറക്കൽ ഹൗസിലെ അസ്ക്കർ നെ എസ്ഐ എ. നിതിനും സംഘവും രാത്രിയോടെ കസ്റ്റഡിയി ലെടുത്തത്.

ഇയാളുടെ കെ എൽ 59 എൻ 8649 നമ്പർ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 1.819 കിലോഗ്രാം കഞ്ചാവ് പോലീസ് പരിശോധനയിൽകണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. കാസർഗോഡ് നിന്നും വിൽപനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യ ലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157425/valapatnam-police-arrested-a-youth-from-kannur-with-about-two-kilos-of-ganja)