---
title: "#obituary|  കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു "
english_title: "#Art director Sabu Pravdas died in a car accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157338/art-director-sabu-pravdas-died-in-a-car-accident"
published_at: "2023-10-27T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b77323df42_Untitled-5_copy.jpg"
keywords: []
---

# #obituary|  കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു 

> **Lead Summary:** ** **പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

** **പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഇന്ന് രാവിലെയാണ് അന്ത്യം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്. ഐഎഫ്എഫ്കെയുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157338/art-director-sabu-pravdas-died-in-a-car-accident)