---
title: "# painterKalaimamani |   പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ദ്വിദിന ചിത്രപ്രദർശനത്തിന്  പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ തുടക്കം"
english_title: "Pantakkal I.K.K. for a two-day exhibition of renowned painter Kalaimamani Satheesankar.Commencement tomorrow at Govt. Higher Secondary School Auditorium"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157335/pantakkal-ikk-for-a-two-day-exhibition-of-renowned-painter-kalaimamani-satheesankarcommencement-tomorrow-at-govt-higher-secondary-school-auditorium"
published_at: "2023-10-27T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b745037e93_Untitled-3_copy.jpg"
keywords: []
---

# # painterKalaimamani |   പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ദ്വിദിന ചിത്രപ്രദർശനത്തിന്  പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ തുടക്കം

> **Lead Summary:** ** ** പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ദ്വിദിന ചിത്രപ്രദർശനത്തിന് പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ തുടക്കം ജനശബ്ദം മാഹിയുടേയും, പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും ആഭിമുഖ്യത്തിലാണ് ദ്വിദിന പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

## Article Content

** ** പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ദ്വിദിന ചിത്രപ്രദർശനത്തിന് പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ തുടക്കം ജനശബ്ദം മാഹിയുടേയും, പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും ആഭിമുഖ്യത്തിലാണ് ദ്വിദിന പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

നാളെ ഉച്ചക്ക് ഒരു മണിക്ക് സംഘാടകസമിതി ചെയർമാൻ പ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രങ്ങളേയും ചിത്രകാരിയേയും പരിചയപ്പെടുത്തും. വിശിഷ്ടാതിഥിയായെത്തുന്ന കൂത്തുപറമ്പ് എം എൽ എ കെ.പി.മോഹനൻ, യു.ആർ.എഫ്. ഏഷ്യൻ റിക്കോഡ് സമർപ്പണം നടത്തും.

> യു.ആർ.എഫ്, ജൂറി ഹെഡ് സത്താർ ആദൂർ മുഖ്യാതിഥിയായിരിക്കും. സി.കെ.ജയറാം മുഖ്യ ഭാഷണം നടത്തും. ഗുരുകുലം ബാബു, ടി.എം.സുധാക രൻ, പി .ടി .സി ശോഭ, ആർട്ടിസ്റ്റ് സതീശങ്കർ എന്നിവർ സംസാരിക്കും. "ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരുന്ന ആർട്ടിസ്റ്റ് സതീശങ്കർ, പന്തക്കൽ സ്കൂളിലെ തന്റെ സർവീസ് ജീവിതകാലത്ത് വരച്ചു വെച്ച എണ്ണൂറോളം വരുന്ന തന്റെ ശിഷ്യരുടെ ഛായാപടങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കാലത്തെ മടക്കിവിളിക്കുന്ന ഈ ചിത്രങ്ങളിലെ അന്നത്തെ കുട്ടികളിൽ പലരും ഇന്ന് ദേശ-വിദേശങ്ങളിൽ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നവരാണ്. ചുരുക്കം ചിലർ ഇന്ന് നമ്മോടൊപ്പവുമി ല്ല.ശിഷ്യരെ തന്റെ ഹൃദയപക്ഷത്ത് ഇക്കാലമത്രയും ചേർത്ത് വെച്ച് അവർ, മൂന്ന് പതിറ്റാണ്ടുകാലം സൂക്ഷിച്ചു വെച്ച് അവരുടെ മുഖപടങ്ങളാണ് ഇപ്പോൾ പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.

ലോകത്ത് തന്നെ അത്യപൂർവ്വമായ ഈ ഗുരുശിഷ്യ ബന്ധത്തിൽ പിറന്ന സർഗ്ഗാത്മക ബന്ധമാണ് ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളായി സൂക്ഷിച്ചു വെക്കപ്പെട്ടത്. ഇതാണ് ആർ എഫ്. ഏഷ്യൻ റെക്കോർഡ് ബഹുമതിക്ക് സതിടീച്ചറെ അർഹയാക്കിയതെന്ന് സംഘാടക സമിതി ചെയർമാൻ പ്രദീപ് ചൊക്ലി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗുരുകുലം ബാബു, റീജേഷ് രാജൻ, ചാലക്കര പുരുഷു, ഇ.കെ.റഫീഖ്, ടി.എ.ലതിപ്, ആർട്ടിസ്റ്റ് സതീശങ്കർ എന്നി വരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157335/pantakkal-ikk-for-a-two-day-exhibition-of-renowned-painter-kalaimamani-satheesankarcommencement-tomorrow-at-govt-higher-secondary-school-auditorium)