---
title: "#panoor|  കുറുക്കന്റെ അക്രമത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച പാനൂർ സ്വദേശിക്ക്  കടിയേറ്റു."
english_title: "A native of #Panur was bitten while trying to save school students from the attack of a jackal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157190/a-native-of-panur-was-bitten-while-trying-to-save-school-students-from-the-attack-of-a-jackal"
published_at: "2023-10-26T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9d06e9e8e_Untitled-3_copy.jpg"
keywords: []
---

# #panoor|  കുറുക്കന്റെ അക്രമത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച പാനൂർ സ്വദേശിക്ക്  കടിയേറ്റു.

> **Lead Summary:** **പാനൂർ: **കുറുക്കന്റെ അക്രമത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച പാനൂർ സ്വദേശിക്ക് കടിയേറ്റു. പാനൂരിനടുത്ത് കൂറ്റേരിയിലെ ലിബിന്‍നാണ് കടിയേറ്റത്.

## Article Content

**പാനൂർ: **കുറുക്കന്റെ അക്രമത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച പാനൂർ സ്വദേശിക്ക് കടിയേറ്റു. പാനൂരിനടുത്ത് കൂറ്റേരിയിലെ ലിബിന്‍നാണ് കടിയേറ്റത്.

വൈകിട്ടാണ് സംഭവം. അസുഖബാധിതനായി കിടക്കുന്ന സുഹൃത്തിനെ കണ്ടു വരുന്ന വഴിയാണ് കുട്ടികളെ ആക്രമിക്കാന്‍ കുറുക്കൻ ഓടിയെത്തുന്നത് ലിബിൻ കണ്ടത്. കുറുക്കനെ അടിക്കുന്നതിനിടയിലാണ് കൈക്ക് കടിയേറ്റത്.

പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുറുക്കനെ തല്ലി കൊന്നു. കുറുക്കന്റെ കടിയേറ്റ ലിബിന്‍ ആദ്യം പാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ടിടിക്കുള്ള കുത്തി വയ്പെടുത്തെങ്കിലും, പേവിഷ ബാധക്കുള്ള റാബിസ് കുത്തിവയ്പിനായി പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലും, കണ്ണൂർ ആശുപത്രിയിലും എത്തിയെങ്കിലും കുത്തിവയ്പ്പ് ലഭ്യമായില്ല.

വടകര ഗവ. ആശുപത്രിയില്‍ നിന്നാണ് പിന്നീട് ലിബിന് കുത്തിവയ്പ്പ് ലഭ്യമായത്. കണ്ണൂര്‍ ജില്ലയില്‍ എവിടെയും കുത്തിവെപ്പ് ലഭ്യമല്ലെന്ന് തലശ്ശേരി ആശുപത്രിയല്‍ നിന്ന് പറഞ്ഞതായി ലിബിന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157190/a-native-of-panur-was-bitten-while-trying-to-save-school-students-from-the-attack-of-a-jackal)