---
title: "#SCOOFE |  ലഹരി മാഫിയകളെ തുരത്താൻ ലക്ഷ്യമിട്ടുള്ള സ്കൂഫെ  പദ്ധതിക്ക് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം"
english_title: "SCOOFE project aimed at eradicating drug mafias started at Champat Chotavoor Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157146/scoofe-project-aimed-at-eradicating-drug-mafias-started-at-champat-chotavoor-higher-secondary-school"
published_at: "2023-10-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a7a745c2b7_Untitled-2_copy.jpg"
keywords: []
---

# #SCOOFE |  ലഹരി മാഫിയകളെ തുരത്താൻ ലക്ഷ്യമിട്ടുള്ള സ്കൂഫെ  പദ്ധതിക്ക് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം

> **Lead Summary:** **ചമ്പാട്: ** ലഹരി മാഫിയകളെ തുരത്താൻ ലക്ഷ്യമിട്ടുള്ള സ്കൂഫെ പദ്ധതിക്ക് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം ലഹരി മാഫിയകളെ തുരത്താൻ കൂടിയാണ് സ്കൂളുകളിൽ സ്കൂഫേ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ.

## Article Content

**ചമ്പാട്: ** ലഹരി മാഫിയകളെ തുരത്താൻ ലക്ഷ്യമിട്ടുള്ള സ്കൂഫെ പദ്ധതിക്ക് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം ലഹരി മാഫിയകളെ തുരത്താൻ കൂടിയാണ് സ്കൂളുകളിൽ സ്കൂഫേ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച സ്കൂഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ സ്കൂഫെ നടത്തിപ്പ് കുടുംബശ്രീകൾക്കാണ്. വിശ്വാസ്യത തന്നെയാണ് ഇതിന് കാരണം. ഇപ്പോൾ വിവിധ സ്കൂളുകളിലായി 130 ഓളം കുടുംബശ്രീ പ്രവർത്തകർ ജോലി ചെയ്യുന്നുണ്ടെന്നും ബിനോയ് കുര്യൻ പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ പെടുത്തിയാണ് സ്കൂളുകളിൽ സ്കൂഫെ നടപ്പാക്കുന്നത്. തിരിച്ചടവില്ലാതെ 50,000 രൂപയാണ് പദ്ധതി വിഹിതം. ജില്ല പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ ഭക്ഷണവിതരണ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ കോഡിനേറ്റർ അഞ്ജനാനന്ദകുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.ശശിധരൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, പഞ്ചായത്തംഗം എംവി ബീന, പി ടി എ പ്രസി. നസീർ ഇടവലത്ത്, മാനേജർ എ. കലേഷ്, പ്രധാനധ്യാപകൻ കെ.പി ജയരാജൻ, എ.ലഷ്മണൻ, സി ഡി എസ് ചെയർപേഴ്സൻ സുജാത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. മീര സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി. ജലേഷ് നന്ദിയും പറഞ്ഞു. വിവിധ മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157146/scoofe-project-aimed-at-eradicating-drug-mafias-started-at-champat-chotavoor-higher-secondary-school)