---
title: "#case | അയിത്തം കൽപ്പിച്ച് സദ്യ വിലക്കിയത് ചോദ്യം ചെയ്തു ;  പാനൂരിനടുത്ത് കൊളവല്ലൂരിൽ ആദിവാസി  യുവാവിനും,  ഭാര്യക്കും, സഹോദരിക്കും മർദ്ദനം "
english_title: "He questioned the prohibition of feasting by commanding abstinence;A tribal youth, his wife and his sister were beaten up in Kovallur near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157085/he-questioned-the-prohibition-of-feasting-by-commanding-abstinencea-tribal-youth-his-wife-and-his-sister-were-beaten-up-in-kovallur-near-panur"
published_at: "2023-10-26T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a3e67837e7_download.jpg"
keywords: []
---

# #case | അയിത്തം കൽപ്പിച്ച് സദ്യ വിലക്കിയത് ചോദ്യം ചെയ്തു ;  പാനൂരിനടുത്ത് കൊളവല്ലൂരിൽ ആദിവാസി  യുവാവിനും,  ഭാര്യക്കും, സഹോദരിക്കും മർദ്ദനം 

> **Lead Summary:** **പാനൂർ : **അയിത്തം കൽപ്പിച്ച് സദ്യ വിലക്കിയത് ചോദ്യം ചെയ്തു ; പാനൂരിനടുത്ത് കൊളവല്ലൂരിൽ ആദിവാസി യുവാവിനും, ഭാര്യക്കും, സഹോദരിക്കും മർദ്ദനം കൊളവല്ലൂർ മുളിയത്തോട് മാവുള്ളചാലിൽ ഗോപി സ്മാരക ബസ് ഷെൽട്ടറിൽ ബസ് കാത്തുനിന്ന മിഥുൻലാലിനാണ് ക്രൂരമായ മർദനമേറ്റത്.

## Article Content

**പാനൂർ : **അയിത്തം കൽപ്പിച്ച് സദ്യ വിലക്കിയത് ചോദ്യം ചെയ്തു ; പാനൂരിനടുത്ത് കൊളവല്ലൂരിൽ ആദിവാസി യുവാവിനും, ഭാര്യക്കും, സഹോദരിക്കും മർദ്ദനം കൊളവല്ലൂർ മുളിയത്തോട് മാവുള്ളചാലിൽ ഗോപി സ്മാരക ബസ് ഷെൽട്ടറിൽ ബസ് കാത്തുനിന്ന മിഥുൻലാലിനാണ് ക്രൂരമായ മർദനമേറ്റത്.

അക്രമം തടഞ്ഞപ്പോൾ മിഥുൻ ലാലിന്റെ സഹോദരി രമ്യ (25), ഭാര്യ ജീഷ്മ (24) എന്നിവർക്കും മർദനമേറ്റു. മുളിയത്തോട് ചെറുപ്പറമ്പിലെ സുരേന്ദ്രനും മക്കളായ സാരംഗ്, സായന്ത് എന്നിവരുമാണ് ആക്രമിച്ചതത്രെ. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ യായിരുന്നു അക്രമം. ആദിവാസികൾ കാട്ടിൽ ജീവിച്ചാൽ മതിയെന്ന് പറഞ്ഞാണ് മർദനമെന്നാണ് ആരോപണം.

മിഥുൻലാൽ റോഡ് നിർമ്മാണ ത്തിനുവെച്ച കല്ല് അനുവാദമില്ലാതെ സുരേന്ദ്രനും കൂട്ടരും എടുത്തു കൊണ്ടു പോയത് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെ സുരേന്ദ്രൻ മിഥുൻലാലിന് ഭക്ഷണം വിളമ്പാൻ തയ്യാറായില്ല. ഇതേക്കുറിച്ച് ചോദിച്ചതാണ് പ്രകോപനകാരണമെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. അതേസമയം ഗൃഹപ്രവേശ ചടങ്ങിൽ ഭക്ഷണം വിളമ്പിക്കൊടു ക്കാൻ വൈകിയെന്ന കാരണത്തിന് തന്നെയും സഹോദരനെയും തടഞ്ഞുവെച്ച് മിഥുൻലാലിന്റെ നേതൃത്വത്തിൽ നാലംഗസംഘം സ്റ്റീൽ പ്ലേറ്റുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു വെന്ന് കാണിച്ച് സുരേന്ദ്രന്റെ മകൻ സാരംഗ് നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. മിഥുൻ ലാൽ, ലിഖിൻരാജ് എന്നിവർക്കും കണ്ടാലറിയാ വുന്ന രണ്ടു പേർക്കും എതി രെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157085/he-questioned-the-prohibition-of-feasting-by-commanding-abstinencea-tribal-youth-his-wife-and-his-sister-were-beaten-up-in-kovallur-near-panur)