---
title: "#PKSudhakaran  |  ചൊക്ലിയിലെ  ജനപ്രിയ ഡോക്ടർ  പി.കെ.സുധാകരൻ ഇനി  ഓർമ്മ ; സൗജന്യ സേവനത്തിലൂടെ ആശ്രയമേകിയത് പതിനായിരങ്ങൾക്ക്"
english_title: "Chokli's popular doctor PK Sudhakaran is now remembered;Tens of thousands have relied on the free service"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157077/choklis-popular-doctor-pk-sudhakaran-is-now-rememberedtens-of-thousands-have-relied-on-the-free-service"
published_at: "2023-10-26T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a39ff83f80_Untitled-5_copy.jpg"
keywords: []
---

# #PKSudhakaran  |  ചൊക്ലിയിലെ  ജനപ്രിയ ഡോക്ടർ  പി.കെ.സുധാകരൻ ഇനി  ഓർമ്മ ; സൗജന്യ സേവനത്തിലൂടെ ആശ്രയമേകിയത് പതിനായിരങ്ങൾക്ക്

> **Lead Summary:**  ചൊക്ലി: ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലിയിലെ ബ്ലൂ ഹെവനിൽ ഡോ: പി.കെ.സുധാകരൻ നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും, സ്പോർട്സ് സംഘാടകനുമായിരുന്നു. പ്രമുഖ ബാൾബാഡ്മിൻ്റൺ / ഫുട്ബാൾ / വോളിബോൾ / ഷട്ടിൽ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു. ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.

## Article Content

 ചൊക്ലി: ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലിയിലെ ബ്ലൂ ഹെവനിൽ ഡോ: പി.കെ.സുധാകരൻ നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും, സ്പോർട്സ് സംഘാടകനുമായിരുന്നു. പ്രമുഖ ബാൾബാഡ്മിൻ്റൺ / ഫുട്ബാൾ / വോളിബോൾ / ഷട്ടിൽ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു. ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.

പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്നു, ഐ.എം.എ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു. മികച്ച ജനകിയ ഡോക്ടർക്കുള്ള ഐ.എം.എ.യുടെ സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

കുട്ടിമാക്കൂൽ ശ്രീ നാരായണമഠത്തിൽ ദീർഘകാലം രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് ന്നൽകിയിരുന്നു. വീട്ടിൽ വെച്ചും കാലത്ത് 7 മണി മുതൽ 8 മണി വരെ നിർദ്ധനരായവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു.

ഭാര്യ: പ്രസന്ന സുധാകരൻ. മക്കൾ: രജിൽ സുധാകരൻ (ബിസ്സിനസ്സ് ,തലശ്ശേരി) ഷജില സുധാകരൻ , രഞ്ജില സുധാകരൻ (ബിസ്സിനസ്സ് തലശ്ശേരി) മരുമക്കൾ: ഷൈമ രജിൽ , പേരമകൾ: ഭരദ്വാജ്, ചന്ദ്രജിത്ത്

കണ്ണൂർ ചിറക്കലിലെ താജ്മഹലിൽ പരേതരായ കണ്ണൻ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157077/choklis-popular-doctor-pk-sudhakaran-is-now-rememberedtens-of-thousands-have-relied-on-the-free-service)